കുന്നത്തറ ടെക്സ്റ്റൈല്‍സിന് താഴുവീണിട്ട് 25 വർഷം
text_fieldsഉള്ള്യേരി: തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലും ആളനക്കമില്ലാതെ കുന്നത്തറ ടെക്സ്റ്റൈല്‍സ്. 25 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ വ്യവസായ സ്ഥാപനത്തെ കുറിച്ചുള്ള ചർച്ചകൾപോലും തെരഞ്ഞെടുപ്പ് വേദികളില്‍ ഇല്ല.അറുനൂറു പേരുടെ ജീവിതതാളം നിലച്ചതിെൻറ വർത്തമാനങ്ങൾ സമൂഹമാധ്യമങ്ങളിൽപോലും കാണാനില്ല. മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതയും തൊഴിലാളി യൂനിയനുകളുടെ നിലപാടുകളുമാണ് നല്ല രീതിയില്‍ നടന്നുവന്ന ഈ സ്ഥാപനത്തിെൻറ അടച്ചുപൂട്ടലിന് വഴിവെച്ചത്.
കമ്പനിയിലേക്ക് നൂല് നൽകിയ വകയില്‍ കോയമ്പത്തൂരിലെ രണ്ടു സ്ഥാപനങ്ങള്‍ കേവലം രണ്ടേമുക്കാൽ ലക്ഷം രൂപക്കു വേണ്ടി കൊടുത്ത കേസാണ് ചരിത്രം മാറ്റിയെഴുതിയത്. 1994ൽ കമ്പനിക്കു താഴ് വീണു. പതിനൊന്നര ഏക്കർ ഭൂമിയും കെട്ടിടവും അടക്കം 20 കോടിയുടെ ആസ്തിയുള്ള കമ്പനി 2006 ലും 2012 ലും ഹൈകോടതി ലേലത്തില്‍ വെച്ചു.
രണ്ടു തവണയും തൊഴിലാളികള്‍ സംഘടിച്ചതോടെ ലേല നടപടി തടസ്സപ്പെട്ടു. കമ്പനി പുനരുദ്ധരിക്കാന്‍ പല രീതിയിലും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഒട്ടനവധി നിയമ, സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്ന് കമ്പനി ലിക്വിഡേറ്റ് ചെയ്യണമെന്ന് കാണിച്ച് കെ.എസ്.ഐ.ഡി.സി സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
തൊഴിലാളികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും എന്നതിെൻറ പേരില്‍ ഈ നീക്കവും പരാജയപ്പെട്ടു. 2012ൽ കമ്പനി പുനരുദ്ധരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിെൻറ തുടര്‍ച്ചയായി കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ പുതിയ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നീക്കം നടന്നുവെങ്കിലും ലക്ഷ്യം കണ്ടില്ല. കുന്നത്തറ ടെക്സ്റ്റൈല്സിെൻറ ആസ്തികൾ സര്‍ക്കാര്‍ ഏറ്റെടുത്ത് കിന്‍ഫ്രക്ക് കൈമാറാനുള്ള നടപടികളാണ് ആലോചിച്ചിരുന്നത്. ഐ.ടി പാര്‍ക്ക് തുടങ്ങാനുള്ള നീക്കങ്ങളും ഫലം കണ്ടില്ല.
കെ.എസ്.ഐ.ഡി.സിയുടെയും പ്രവാസികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിൽ പുതിയ തൊഴിൽ സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇടക്കാലത്ത് ഉണ്ടായിരുന്നു. 5000 രൂപ ഓഹരി എടുത്ത് 600 തൊഴിലാളികൾ തുടങ്ങിയ കമ്പനി ഏറെക്കാലം നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. തൊഴിലാളികൾ ചോരയും നീരും നൽകി വളർത്തിയ കമ്പനി നാടിെൻറ മുഖഛായ തന്നെ മാറ്റിയെഴുതി. എന്നാൽ, കമ്പനി പൂട്ടിയതോടെ പലരുടെയും കുടുംബങ്ങൾ പട്ടിണിയിലായി.
അർഹമായ നഷ്ടപരിഹാരംപോലും ലഭിച്ചില്ല. പലരും ഇതിനകം മരണപ്പെട്ടു. ഉപകരണങ്ങൾ പൂർണമായും തുരുമ്പെടുത്ത് നശിച്ചു. കെട്ടിടവും കാടുകയറി. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ സജീവ ചര്‍ച്ചയായിരുന്ന കുന്നത്തറ ടെക്സ്റ്റൈല്‍സുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളില്നിന്ന് ബോധപൂര്‍വം വിട്ടുനില്‍ക്കാനാണ് എല്ലാ മുന്നണികളും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.