കോഴിക്കോട് താലൂക്കിൽ ഇന്നു മുതൽ വീണ്ടും വാക്സിനേഷൻ
text_fieldsേകാഴിക്കോട്: നിപയെ തുടർന്ന് കോഴിക്കോട് താലൂക്കിൽ നിർത്തിവെച്ച കോവിഡ് വാക്സിനേഷൻ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിപ കണ്ടെയ്ൻെമൻറ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേത് ഒഴികെയുള്ള എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളും പ്രവർത്തിക്കും. പനിയോ പനിയുടെ ലക്ഷണങ്ങളോ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശമില്ലാതെ കോവിഡ് വാക്സിന് സ്വീകരിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. ജില്ലയില്‍ നിപ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ വാക്സിനെടുക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നാണ് വാക്സിനെടുക്കേണ്ടത്. മാസ്ക് ശരിയായി ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാത്രമേ വാക്സിനെടുക്കാന്‍ പോകാവൂ. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂർണമായി ഒഴിവാക്കണം.
ജില്ലയിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് ഈ മാസം കുത്തിവെപ്പ് ൈവകിയാണ് തുടങ്ങിയത്. കോർപറേഷൻ പരിധിയിലുൾപ്പെടെ കോഴിക്കോട് താലൂക്കിൽ ഈ മാസം ക്യാമ്പുകളില്ലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള കോവാക്സിൻ കുത്തിെവപ്പു മാത്രമാണ് പലയിടത്തും നടന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷം കോവിഷീൽഡ് വാക്സിൻ എത്തിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 14,500 പേർക്ക് കോവിഷീൽഡ് വാക്സിൻ നൽകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായിരുന്നു. 48 മണിക്കൂർ വാക്സിൻ വിതരണം നിർത്തിവെക്കാൻ തീരുമാനം വന്നതോടെ അതു മാറ്റിവെച്ചു. നിപ സമ്പർക്കപ്പട്ടികയിൽ ആരോഗ്യപ്രവർത്തകരും പെടുമെന്നതാണ് കോവിഡ് വാക്സിനേഷൻ തൽക്കാലം നിർത്തിവെക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.