സ്കൂളിന് യാത്രാമൊഴി; ഒരു വട്ടം കൂടി അവർ ഒത്തുകൂടും
text_fieldsവടകര: പതിനാറ് പതിറ്റാണ്ടോളം അക്ഷര വെളിച്ചം പകർന്ന് നൽകിയ പുതുപ്പണം ചീനംവീട് യൂ.പി സ്കൂൾ ഓർമ്മയാവുന്നു. ഒരു വട്ടം കൂടി പഴയ വിദ്യാലയ തിരുമുറ്റത്ത് അവർ ഒത്തു കൂടി വിദ്യാലയത്തിന് യാത്രാ മൊഴി നൽകും. ദേശീയ പാത വികസനത്തിന്റ ഭാഗമായി സ്കൂൾ പൊളിച്ച് മാറ്റാൻ ദേശീയ പാത അതോറിറ്റി അന്ത്യശാസനം നൽകിയതോടെയാണ് അവസാനമായി പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി വിദ്യാലയത്തിന് യാത്രാമൊഴി നൽകുന്നത്.
1863 ലാണ് സ്കൂൾ സ്ഥാപിച്ചത്. പിന്നോക്ക വിഭാഗത്തിന്റ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കേളപ്പൻ അടിയോടി അടക്കമുള്ള പണിത വിദ്യാലയം താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമാണ്. വസൂരി, കോളറ ഉൾപെടെയുള്ള മാരക രോഗങ്ങൾ പടർന്ന് പിടിച്ചപ്പോൾ നാട്ടുകാർ ഒത്തുകൂടി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു. പുതിയ കെട്ടിടത്തിന്റ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആയൂർവേദ ആശുപത്രിക്ക് സമീപത്തേക്ക് മാറാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. 600 ഓളം വിദ്യാത്ഥികളാണ് ഇവിടെ പഠിതാക്കളായുള്ളത്. മാർച്ച് 13 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 നാണ് ഒത്തുകൂടൽ. ഏപ്രിൽ ഒന്നിന് സ്കൂളിന്റ 159 മത് വാർഷീകാഘോഷവും വിരമിക്കുന്ന അധ്യാപകൻ കെ.മുരളീധരന് യാത്രയയപ്പും നൽകും. വടകര ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ വി.പി. സുനിൽ കുമാർ, എസ്.എസ്.ജി കൺവീനർ പി. ബാലൻ, പി.ടി.എ പ്രസിഡന്റ് ബി. ബാജേഷ്, എം. സുരേഷ് ബാബു, എൻ.കെ. രാഗേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.