നാടകോത്സവത്തിന് വടകരയിൽ അരങ്ങുണർന്നു
text_fieldsവടകര: കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവത്തിന് വടകരയിൽ അരങ്ങുണർന്നു. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട് നാടകോത്സവം ഉദ്ഘാടനം ചെയ്തു.
എഫാസ് വടകര തയാറാക്കിയ സുവനീർ എൻ. ചന്ദ്രൻ ഏറ്റുവാങ്ങി. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. നാടക രചയിതാവ് സുരേഷ്ബാബു ശ്രീസ്ഥ, നാടക അക്കാദമി നിർവാഹക സമിതി അംഗം വി.ടി. മുരളി, സി. വത്സകുമാർ എന്നിവർ സംസാരിച്ചു. അത് ലറ്റ് കായിക നാടക വേദി പാലക്കാടിന്റെ 1947 നോട്ട് ഔട്ട് എന്ന നാടകം അരങ്ങേറി. കുട്ടികളുടെ നാടകക്യാമ്പ് പ്രശസ്തനാടക പ്രവർത്തകൻ വി.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ശാസ്ത്ര പ്രചാരകനും വിദ്യാഭ്യാസ പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. ടി.കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. പ്രമുഖ നാടകപ്രവർത്തകൻ മനോജ് നാരായണൻ, കെ. വിജയൻ, എൻ. ശിബിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.