Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇല'യുടെ...

'ഇല'യുടെ കാരുണ്യത്തിന്റെ തണ്ണിമത്തൻ വിളഞ്ഞു

text_fields
bookmark_border
ഇലയുടെ കാരുണ്യത്തിന്റെ തണ്ണിമത്തൻ വിളഞ്ഞു
cancel
കുറ്റിപ്പുറം: ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ 'ഇല' ഫൗണ്ടേഷനിലെ വളന്‍റിയർമാർ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു. ഇലയിലെ സേവന പ്രവർത്തനങ്ങളായ പാലിയേറ്റിവ്, ഡയാലിസിസ്, സൈക്യാട്രി, ഓർഫൻ കെയർ, മെഡിസിൻ സപ്പോർട്ട്, വിവിധ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവക്കാണ്​ തണ്ണിമത്തനിലെ ലാഭവിഹിതം ഉപയോഗിക്കുന്നത്. വില നിശ്ചയിക്കാത്ത വിതരണത്തിൽ വാങ്ങുന്നയാളാണ് വിലയിടേണ്ടത് എന്ന പ്രത്യേകതയുണ്ട്. കുറ്റിപ്പുറം കഴുത്തല്ലൂർ പാടത്ത് ഇസ്​മായിൽ ബാപ്പു എന്ന കർഷകന്റെ കൃഷിയിടത്തിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. 350ഓളം എണ്ണമുള്ള തണ്ണിമത്തൻ ഏകദേശം 1500ഓളം കിലോ തൂക്കം വരും. പ്രതികൂല കാലാവസ്ഥയിൽ വിളവെടുപ്പ് നേരത്തേയാക്കുകയായിരുന്നു. ബുധനാഴ്ച മുതൽ ഇലയിൽ വെച്ച് വിതരണം തുടങ്ങും. Photo: MP KTPM 'ഇല' ഫൗണ്ടേഷനിലെ വളന്‍റിയർമാർ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story