വനിത അംഗത്തിനെതിരെ കൈയേറ്റ ശ്രമം: ഇടത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു
text_fieldsഏലംകുളം: വനിത അംഗത്തിനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് ഏലംകുളം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഇടതു പക്ഷാംഗങ്ങൾ ബഹിഷ്കരിച്ചു. ഡൊമിസിലറി കെയർ സെൻററിൽ കോവിഡ് ബാധിതയായി കഴിയുന്ന 10ാം വാർഡ് മെംബർ സ്വപ്ന സുബ്രഹ്മണ്യനെ ആർ.ആർ.ടി വളൻറിയർ അവഹേളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.
രോഗികൾക്ക് ചൂടുവെള്ളം നൽകാത്തത് ഉത്തരവാദപ്പെട്ടവരെ വിളിച്ചറിയിച്ചതിനാണത്രെ ഇയാൾ മെംബർക്കെതിരെ ഭീഷണി മുഴക്കിയത്. വാക്സിൻ വിതരണത്തിലെ അപാകത അന്വേഷിക്കുക, മെംബറെ ഭീഷണിപ്പെടുത്തിയ ആർ.ആർ.ടി വളൻറിയറെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ആർ മനോജ് അധ്യക്ഷത വഹിച്ചു. അനിത പള്ളത്ത്, സുധീർ ബാബു, സമദ് താമരശ്ശേരി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. സി. സാവിത്രി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.