ബജറ്റിൽ 'മലപ്പുറം കാവ്യം'
text_fieldsമലപ്പുറം: എൽ.ഡി.എഫ് സർക്കാറിെൻറ അവസാന ബജറ്റിൽ വലിയ പദ്ധതികൾ പ്രതീക്ഷിച്ച മലപ്പുറത്തിന് നിരാശ. മലപ്പുറത്തെ രണ്ടു വിദ്യാർഥികളുടെ കവിത ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ മന്ത്രി പക്ഷേ, കാര്യമായി എന്തെങ്കിലും നൽകാൻ മറന്നുപോയി. വൻകിട, പ്രധാന പദ്ധതികളുടെ പട്ടികയിലൊന്നും മലപ്പുറം ഇടംപിടിച്ചില്ല.
മഞ്ചേരി മെഡിക്കൽ കോളജിനോടനുബന്ധിച്ച് നഴ്സിങ് കോളജ് അനുവദിച്ചതാണ് ജില്ലക്ക് ലഭിച്ച പ്രധാന നേട്ടം. അതേസമയം, മഞ്ചേരി മെഡിക്കൽ കോളജിെൻറ അനുബന്ധ വികസനങ്ങൾ ഇത്തവണയും മുങ്ങിപ്പോയി. കോട്ടക്കൽ ആയുർവേദ സ്റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിക്ക് അഞ്ചുകോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ച പരപ്പനങ്ങാടി ചീർപ്പിങ്ങൽ സയൻസ് പാർക്ക് നിർമാണത്തിെൻറ രണ്ടാംഘട്ടത്തിന് 20 കോടിയും അനുവദിച്ചതൊഴിച്ചാൽ ജില്ലയിൽനിന്ന് പുതിയ പദ്ധതികളിലൊന്നും ബജറ്റിൽ ഇടംപിടിച്ചില്ല.
പൊന്നാനിയിൽ കഴിഞ്ഞ തവണ ഉൾപ്പെട്ട രണ്ട് പദ്ധതികൾ ഇക്കുറിയും ആവർത്തിച്ചു. പൊന്നാനി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിെൻറ ചോർച്ചകൾ തടയാൻ കഴിഞ്ഞ തവണ 28 കോടി അനുവദിച്ചിരുന്നു. ഇക്കുറി ഇത് 30 കോടിയായി വർധിപ്പിച്ചു. പൊന്നാനി കടൽപാലത്തിെൻറ നിർമാണ പ്രവൃത്തി അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഇതും കഴിഞ്ഞ ബജറ്റിൽ ഉൾപ്പെട്ടതാണ്. പുതുതായി 36 റെയിൽവേ മേൽപാലങ്ങൾ പ്രഖ്യാപിച്ചതിൽ പരപ്പനങ്ങാടി ചിറമംഗലം റെയിൽവേ, പെരിന്തൽമണ്ണ ചെറുകര മേൽപാലങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഇവ രണ്ടും മുൻ ബജറ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ചിറമംഗലത്തിന് നേരേത്ത 36 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ സമർപ്പിച്ച പ്രധാന പദ്ധതികളെല്ലാം ടോക്കണിൽ ഒതുങ്ങിപ്പോയി. നേരേത്ത, പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തികരണത്തിന് ഫണ്ട് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ലഭിച്ചില്ല. ജില്ലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂർ-നഞ്ചൻകോട് ഇത്തവണയും ബജറ്റിൽ പരാമർശിച്ചത് ഒഴിച്ചാൽ പദ്ധതി നടപ്പാക്കാനാവശ്യമായ നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. കോഴിക്കോട് വിമാനത്താവള വികസനവും അവഗണിക്കപ്പെട്ടു.
എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യ ബജറ്റിൽ പ്രഖ്യപിച്ച എയർപോർട്ട് ജങ്ഷനിലെ മേൽപാലം ഇക്കുറിയും ഉണ്ടായില്ല. ജില്ല ആസ്ഥാനത്തിന് പ്രധാനമായും രണ്ട് പദ്ധതികളാണ് ആവശ്യപ്പെട്ടിരുന്നത്. രണ്ടിനും തുക വകയിരുത്തിയിട്ടില്ല. തിരൂർ മലയാള സർവകലാശാലയുടെ കാമ്പസ് നിർമാണത്തിനായി 20 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും നാല് കോടി മാത്രമാണ് ലഭിച്ചത്.
ജില്ലക്ക് കിട്ടിയത്
-മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്സിങ് കോളജ്
-കോട്ടക്കലിൽ ആയുർവേദ സ്റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിക്ക് അഞ്ചുകോടി
-പരപ്പനങ്ങാടി ചീർപ്പിങ്ങൽ സയൻസ് പാർക്ക് നിർമാണത്തിെൻറ രണ്ടാംഘട്ടത്തിന് 20 കോടി
-എടരിക്കോട്, തെന്നല പെരുമ്പുഴ തോട് നവീകരണത്തിന് അഞ്ചുേകാടി
-തേഞ്ഞിപ്പലത്ത് മിനി സിവിൽ സ്റ്റേഷൻ
ആവർത്തിച്ചവ
-പരപ്പനങ്ങാടി ചിറമംഗലത്ത് റെയിൽവേ േമൽപാലം
-പെരിന്തൽമണ്ണ ചെറുകര റെയിൽവേ മേൽപാലം
-പൊന്നാനി കടൽപാലം നിർമാണം ഉടൻ
-ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് നവീകരണത്തിന് 30 കോടി
-തേഞ്ഞിപ്പലം ഫയർ സ്റ്റേഷൻ
-വളാഞ്ചേരി ഫയർ സ്റ്റേഷൻ
-പൊന്നാനിയിൽ കടൽഭിത്തി നിർമാണത്തിന് പത്തുകോടി
കിട്ടാതെ പോയത്
-ജില്ല ആസ്ഥാനത്ത് ചരിത്ര മ്യൂസിയം
-മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം രണ്ടാംഘട്ടം
-മഞ്ചേരി മെഡിക്കൽ കോളജിന് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്
-മഞ്ചേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് അഞ്ചാം തവണയും 100 രൂപ മാത്രം
-മഞ്ചേരി റവന്യൂ കോംപ്ലക്സ്
-എയർപോർട്ട് ജങ്ഷൻ മേൽപാലം
-പരപ്പനങ്ങാടി ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതിയും റഗുലേറ്റർ പുനർനിർമാണവും
-മലപ്പുറം ഗവ. വനിത േകാളജ് കെട്ടിട നിർമാണം
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.