കോവിഡ് പ്രതിരോധം: സമ്പൂര്‍ണ വാക്സിനേഷന് നേട്ടവുമായി മൊറയൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
text_fieldsമൊറയൂര്‍: 15 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കി മൊറയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയത്തിലെ 1,200ല്‍പരം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് പ്രതിരോധം ഉറപ്പാക്കിയത്.
15 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്കാന് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തതോടെ വിദ്യാലയത്തില്‍ ഈ വിഭാഗത്തില്‍പെടുന്നവരുടെ വിവരങ്ങള്‍ അധ്യാപകര്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് രക്ഷാകര്‍തൃ സമിതിയുമായി ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് വാക്സിന് വിതരണം പൂര്‍ത്തിയാക്കിയത്.
മൊറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ജനപ്രതിനിധികളും വാക്സിന് വിതരണത്തിനു നേതൃത്വം നല്കി. വിദ്യാര്‍ഥികള്‍ക്ക് വാക്സിനെടുക്കാന്‍ അധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.