പെരുംമഴയിലും അമ്മിണി പ്ലാസ്റ്റിക് കൂരയിൽ
text_fieldsകാളികാവ്: കോരിച്ചൊരിയുന്ന മഴയത്തും അമ്മിണിയും മക്കളും കഴിയുന്നത് പ്ലാസ്റ്റിക് കൂരയിൽ. ഇലയനക്കം പോലും ഞെട്ടലുളവാക്കി മുതിർന്ന നാല് പെൺമക്കളുമായി വിധവയായ അമ്മിണി കഴിയുന്നത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി പ്ലാസ്റ്റിക് ഷെഡിൽ. മേലേ കാളികാവിലെ കളത്തിൽ അമ്മിണിയെ ലൈഫ് അടക്കമുള്ള ഭവന പദ്ധതികളും തുണക്കുന്നില്ല. 15നും 10നുമിടയിൽ പ്രായമുള്ള നാല് പെൺമക്കളാണ് അമ്മിണിക്കുള്ളത്. കൂലിപ്പണിയെടുത്താണ് കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണച്ചെലവും അമ്മിണി നടത്തുന്നത്. അതിനിടെ സർക്കാറിൽനിന്ന് ലഭിച്ചിരുന്ന വിധവ പെൻഷനും ഇപ്പോൾ വ്യക്തമായ കാരണമില്ലാതെ തടയപ്പെട്ടിരിക്കുകയാണ്. ഇത് ദുരിതം വർധിപ്പിച്ചു.
സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഈ കുടുംബത്തിനില്ല. വീടിനായുള്ള അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എല്ലാ ലിസ്റ്റിലും ആനുകൂല്യ പട്ടികയിലും പേരുണ്ടെങ്കിലും ഒന്നും കിട്ടുന്നില്ല എന്നാണ് പരാതി.
മേലേ കാളികാവിലെ സഹോദരെൻറ ഇടിഞ്ഞുവീഴാറായ വീടിെൻറ ഒരു ഭാഗത്ത് ചായ്പ്പ് കെട്ടിയാണ് കുടുംബം കഴിയുന്നത്.
ഭക്ഷണമുണ്ടാക്കുന്നതും അഞ്ചംഗ കുടുംബം കിടന്നുറങ്ങുന്നതും പത്തടി വിസ്തീർണമുള്ള ഈ ഒറ്റമുറിയിൽ തന്നെ. കാലവർഷം തുടങ്ങിയതുമുതൽ ചോർന്നൊലിച്ച് കിടന്നിരുന്ന ഷെഡ് എൻ.സി.പി പ്രവർത്തകരുടെ സഹായത്തോടെ പ്ലാസ്റ്റിക് കൊണ്ടുമേയുകയും ചുറ്റുഭാഗവും മറയ്ക്കുകയും ചെയ്തതിനാൽ ഇപ്പോൾ ചോർച്ചയില്ലാതെ കിടന്നുറങ്ങാനാവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഈ കുടുംബത്തിെൻറ അവസ്ഥ ചർച്ച വിഷയമായെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതും നിലച്ചു. അമ്മിണിയുടെയും കുടുംബത്തിെൻറയും ദുരിതത്തിന് എന്ന് പരിഹാരം കാണാനാവുമെന്ന് പറയാൻ അധികൃതർക്കുമാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.