പെരിന്തൽമണ്ണ മണ്ഡലത്തിൽ 316 കോടിയുടെ പദ്ധതികൾ, മലപ്പുറം മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 1.20 കോടി
text_fieldsപെരിന്തൽമണ്ണ: മണ്ഡലത്തിൽ താഴേക്കോട് ആലിപ്പറമ്പ് പഞ്ചാത്തുകളിൽ നടപ്പാക്കുന്ന സി.എ.ആർ.ഡബ്ല്യു.എസ്.എസ് കുടിവെള്ള പദ്ധതിക്ക് 138 കോടി രൂപയടക്കം മണ്ഡലത്തിൽ 316 കോടികളുടെ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. പരാമർശിക്കപ്പെട്ട 20 പദ്ധതികളിൽ പത്തും റോഡ് നവീകരണവും മൂന്നെണ്ണം ചെക്ക് ഡാമുകളുമാണ്.
മുൻവർഷം ബജറ്റിൽ ഉൾപ്പെട്ടവയാണ് പകുതിയോളം പദ്ധതികളും. കാര്യവട്ടം-അലനല്ലൂർ റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ആറുകോടി അടങ്കൽ കണക്കാക്കിയ പദ്ധതിയിൽ 1.2 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെറുകര മുതുകുർശി റോഡ് ബി.എം ആൻഡ് ബി.സി െചയ്ത് നവീകരിക്കാൻ ആറുകോടി, പാലക്കാട് - പെരിന്തൽമണ്ണ റോഡിൽ മണ്ഡലത്തിൽ വരുന്ന പത്തു കി.മി റീടാറിങിന് 12 കോടി, പുലാമന്തോൾ- കൊളത്തൂർ റോഡ് നവീകരണം ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ഏഴു കോടി, തേലക്കാട്, ജി.എൽ.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ രണ്ടു കോടി, വട്ടപ്പറമ്പ്- പാറക്കണ്ണി വില്ലേജ് റോഡ് ബി.എം ആൻഡ് ബി.സി ചെയ്യാൻ 4.5 കോടി എന്നിവയാണ് പൊതുമരാമത്ത് പദ്ധതികൾ.
പെരിന്തൽമണ്ണ ജില്ല ആശുപത്രി കെട്ടിട സമുച്ചയത്തിന് 40 കോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് ഒ.പി േബ്ലാക്ക് അടക്കം കെട്ടിട നിർമാണത്തിന് കിഫ്ബിയിൽ 11.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായത്. ഇതടക്കം 40 കോടിയുടെ പദ്ധതിയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. തൂതപ്പുഴക്ക് കുറുകെ തൂത റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ 40 കോടി, മേലാറ്റൂർ മണിയാണീരിക്കടവ് പാലത്തിന് താഴെ കല്ലടയിൽ ചെക്ക് ഡാം നിർമിക്കാൻ 1.5 കോടി, മേലാറ്റൂർ ഉച്ചാരക്കടവ് പാലത്തിന് സമീപം തടയണ നിർമാണത്തിന് 1.5 കോടി എന്നിവയാണ് ചെക്ക് ഡാം പദ്ധതികൾ.
പെരിന്തൽമണ്ണയിൽ പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിന് 2.5 കോടി, വെട്ടത്തൂർ പഞ്ചായത്തിന് കെട്ടിടം നിർമിക്കാൻ ഒരു കോടി, മേലാറ്റൂർ പുത്തൻപള്ളി ജി.എൽ.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി, താഴേക്കോട് വനിത ഐ.ടി.ഐക്ക് രണ്ടു കോടി, തൂതപ്പുഴയിൽ കാളക്കടവിൽ പാലം നിർമിക്കാൻ 12 കോടി, തൂതപ്പുഴയിൽ ഏലംകുളം മാട്ടായ പറയൻതുരുത്ത് പാലത്തിന് 12 കോടി, ചെറുകരയിൽ റെയിൽവേ മേൽപ്പാലത്തിന് 20 കോടി എന്നിങ്ങനെയാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലേക്ക് ബജറ്റിൽ പരാമർശിക്കപ്പെട്ട പദ്ധതികൾ. മുഴുവൻ പദ്ധതികൾക്കും ബജറ്റ് പ്രൊവിഷ്യൻ വിഹിതമായി നൂറു രൂപ വീതം വെച്ചിട്ടുണ്ട്.
മലപ്പുറം മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 1.20 കോടി
മലപ്പുറം: നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ റബറൈസ് ചെയ്യാൻ സംസ്ഥാന ബജറ്റിൽ 1.20 കോടി രൂപ അനുവദിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. അതേസമയം, ജില്ല ആസ്ഥാനത്തെ ചരിത്ര മ്യൂസിയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം രണ്ടാംഘട്ടം, മലപ്പുറം ഗവ. വനിത കോളജ് കെട്ടിട നിർമാണം എന്നിവക്ക് തുക ആവശ്യപ്പെട്ടിരുന്നെങ്കിലും ടോക്കൺ അനുവദിക്കുക മാത്രമാണ് ചെയ്തത്. നരിയാട്ടുപാറ-നെന്മിനി ചർച്ച് റോഡ്, മോങ്ങം-തൃപ്പനച്ചി-കാവനൂർ റോഡ്, പാറമ്മൽ-പറങ്കിമൂച്ചിക്കൽ റോഡ് എന്നീ മൂന്ന് റോഡുകളുടെ നവീകരണത്തിനാണ് 40 ലക്ഷം വീതം അനുവദിച്ചത്.
പൂക്കോട്ടൂർ-പുൽപ്പറ്റ-മൊറയൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി, മലപ്പുറം മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി-കരുമാഞ്ചേരിപറമ്പ് കുടിവെള്ള പദ്ധതി എന്നിവക്കും പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും ഇടംപിടിച്ചില്ല. മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ റോഡ്, പാലക്കത്തോട്-കൂട്ടാവിൽ-എളയൂർ റോഡ്, പാലക്കാട്-മോങ്ങം റോഡ്, ഇരുമ്പുഴി-മേൽമുറി റോഡ്, വള്ളുവമ്പ്രം-വളമംഗലം-പൂക്കൊളത്തൂർ റോഡ്, ആനക്കയം-ഒറുവമ്പുറം റോഡ്, ആനക്കയം പാലം പരിസരം സൗന്ദര്യവത്കരണം, മൊറയൂർ-എടപ്പറമ്പ്-കിഴിശ്ശേരി റോഡ്, പള്ളിമുക്ക് കിഴിശ്ശേരി റോഡ്, എടായിപ്പാലം ചെക്ക്ഡാം നിർമാണം, മൊറയൂർ-ഒഴുകൂർ-എക്കാപ്പറമ്പ് റോഡ്, അത്താണിക്കൽ-വെള്ളൂർ-ആലക്കാട്-തടപ്പറമ്പ് റോഡ്, പുൽപ്പറ്റ യൂനിറ്റി കോളജ്-നറുകര റോഡ്, മുള്ളമ്പാറ-കോണിക്കല്ല്-ഇരുമ്പുഴി റോഡ്, മുണ്ടുപറമ്പ്-ചെന്നത്ത്-മരിയാട് റോഡ്, വില്ലേജ്പടി-ആരക്കോട് റോഡ്, ചെളൂർ-ചാപ്പനങ്ങാടി റോഡ്, അരിമ്പ്ര-മുസ്ലിയാരങ്ങാടി റോഡ്, കുന്നിക്കൽ-വളയക്കോട് റോഡ് എന്നീ പ്രവൃത്തികൾക്ക് 100 രൂപയുടെ ടോക്കൺ ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 1.8 കോടി
കോട്ടക്കൽ: മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 1.8 കോടി രൂപ അനുവദിച്ചു. വളാഞ്ചേരി ഫയർ സ്റ്റേഷൻ 80 ലക്ഷം, കോട്ടൂർ ഇന്ത്യനൂർ റോഡ്-ഒരു കോടി, പി.എച്ച്.സി. മുക്കിലപീടിക റോഡ് നവീകരിക്കൽ, പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട പൂർത്തീകരണം, പാറമ്മൽ-പറിങ്കിമൂച്ചിക്കൽ നവീകരിക്കൽ, വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ് നവീകരിക്കൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, പൊന്മള വില്ലേജ് ഓഫിസ് കെട്ടിട നിർമാണം, കോട്ടക്കൽ-ചാപ്പനങ്ങാടി റോഡ് നവീകരണം, ആര്യവൈദ്യശാലക്ക് സമീപം കാക്കതോട് പാലം പുനർനിർമാണം, പാണ്ടമംഗലം (കാവതികളം) പാലം പുനർ നിർമാണം, ചെമ്പി-പരിതി റോഡ് നവീകരണം, കോട്ടക്കൽ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ആധുനിക നവീകരണം, മൂടാല്‍-കാവുംപുറം-കാടാമ്പുഴ റോഡ് നവീകരണം, പൊന്മള ബഡ്സ് സ്കൂള്‍ കെട്ടിട നിർമാണം, എടയൂര്‍ ബഡ്സ് സ്കൂൾ കെട്ടിട നിർമാണം, മാറാക്കര ബഡ്സ് സ്കൂൾ കെട്ടിട നിർമാണം, ഇരിമ്പിളിയം പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണം, കോട്ടക്കൽ ട്രഷറിക്ക് സ്വന്തമായി കെട്ടിട നിർമാണം, വളാഞ്ചേരി പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം തുടങ്ങിയവയാണ് സമർപ്പിച്ചത്. ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്ന മുറക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
മങ്കട ഗവ. ആശുപത്രി വികസനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി
മങ്കട: മങ്കട ഗവ. ആശുപത്രിക്കായി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയത് പ്രതീക്ഷകള്‍ക്ക് വകനല്കുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് സര്‍ക്കാറിെൻറ ഈ പ്രഖ്യാപനം. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന പദ്ധതി തയാറാക്കി അംഗീകരിച്ചത് 2018 ഡിസംബര്‍ 22നാണ്. ഏകീകൃത ആശുപത്രി സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റും, ഇപ്പോള്‍ നിർമാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഉള്‍പ്പെടുത്തിയാണ് വികസന പദ്ധതി തയാറാക്കിയിരുന്നത്.
പദ്ധതി നടപ്പാകുന്നതോടെ 100 പേര്‍ക്ക് കിടത്തിച്ചികിത്സ നല്‍കാനുള്ള സൗകര്യം ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. 12 ഡോക്ടര്‍മാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒ.പി സൗകര്യം, കാഷ്വാലിറ്റി, ഐ.സി.യു, ലാബര്‍ റൂം, ഓപറേഷന് തിയറ്റര്‍, സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, എക്സ് റേ, തുടങ്ങി ആസ്പത്രിക്ക് വേണ്ട മുഴുവന്‍ സൗകര്യങ്ങളും വികസന പദ്ധതിയിലുണ്ട്. പത്തുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവൃത്തികള്‍ക്ക് 5.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.