ബജറ്റ്: തവനൂരിന് 231 കോടിയുടെ പദ്ധതികൾ, പൊന്നാനിക്ക് ലഭിച്ചത് 21.5 കോടി, തിരൂരിന് വീണ്ടും അവഗണന
text_fieldsതവനൂർ: തവനൂര്‍ മണ്ഡലത്തില്‍ ടോക്കൺ തുക ഉൾപ്പടെ 231 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.തൃപ്രങ്ങോട്-പുറത്തൂര്‍-മംഗലം സമഗ്ര കുടിവെള്ള പദ്ധതി - രണ്ടാംഘട്ട പ്രവൃത്തി (100 കോടി), തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എൻജിനീയറിങ് കോളജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം (എട്ടുകോടി), ഗവ. കോളജ് തവനൂര്‍- കെട്ടിടനിര്‍മാണം രണ്ടാംഘട്ടം (10 കോടി), കാവിലക്കാട് ടൗൺ നായർ തോട് പാലം പുനർനിർമാണം (20 കോടി), കരാറ്റ് കടവ് പാലം നിർമാണം (25 കോടി), തൃപ്രങ്ങോട് പി.എച്ച്.സി കെട്ടിട നിർമാണം (മൂന്നുകോടി).
എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന് നിർമാണം (എട്ടുകോടി), പുറത്തൂർ പുത്തൻവീട്ടിൽ വിസി സി കം ബ്രിഡ്ജ് നിർമാണം (ആറുകോടി), തൃപ്രങ്ങോട് മിനി സ്റ്റേഡിയം നിർമാണം (എട്ടുകോടി), കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിങ് സെൻറര്‍ നിർമാണം (10 കോടി), തൃക്കണാപുരം സി.എച്ച്.സി കെട്ടിട നിർമാണം (രണ്ടുകോടി), കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍നിന്ന് വെള്ളാട്ടുപാടം വരെ ജലസേചന പദ്ധതി നടപ്പാക്കാന്‍ (മൂന്നുകോടി), വട്ടംകുളം പി.എച്ച്.സി ക്വാര്‍ട്ടേഴ്സ് കെട്ടിടനിർമാണം (രണ്ടുകോടി), പുറത്തൂർ സി.എച്ച്.സി ക്വാര്‍ട്ടേഴ്സ് പുനരുദ്ധാരണം (രണ്ടുകോടി).
ജി.യു.പി സ്കുള്, പോത്തന്നൂര്‍ കെട്ടിടനിർമാണം (രണ്ടുകോടി), ജി.എം.എല്‍.പി സ്കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിർമാണം (രണ്ടുകോടി), ജി.എച്ച്.എസ്.എസ് പുറത്തൂർ ഗ്രൗണ് നവീകരണം (രണ്ടുകോടി), തവനൂർ തൃക്കണാപുരം മദിരശ്ശേരി കനാൽ നവീകരണ പ്രവൃത്തി (എട്ടുകോടി), ജി.എൽ.പി സ്കൂൾ മറവഞ്ചേരി കെട്ടിട നിർമാണം (രണ്ടുകോടി).
ജി.യു.പി സ്കൂൾ വെള്ളാഞ്ചേരി കെട്ടിട നിർമാണം (രണ്ടുകോടി), കരുവാമ്പാട്ട് കായൽ താഴം പുനരുദ്ധാരണം (1.5 കോടി), തവനൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീം മെയിൻ കനാൽ പുനരുദ്ധാരണം (ഒരുകോടി), ജി.എം.എൽ.പി സ്കൂൾ കുട്ടായി സൗത്ത് കെട്ടിട നിർമാണം (രണ്ടുകോടി), പുറത്തൂർ മുരിക്കിൻമാട് ദീപ് സംരക്ഷണവും സൗന്ദര്യവത്കരണവും (രണ്ടുകോടി).
പൊന്നാനിക്ക് ലഭിച്ചത് 21.5 കോടി
പൊന്നാനി: മുൻ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ കാര്യമായൊന്നും ലഭിക്കാതെ പൊന്നാനി മണ്ഡലം.പൊന്നാനിയിലെ കടലാക്രമണം തടയാൻ കടൽഭിത്തി നിർമാണത്തിന് 10 കോടിയും ഈശ്വരമംഗലം ശ്മശാന ആധുനികവത്കരണത്തിന് മൂന്നുകോടിയും വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമാണത്തിന് മൂന്നുകോടിയും മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിന് 2.5 കോടിയും ആലങ്കോട്-കോക്കൂർ-കോലിക്കര റോഡ് റബറൈസ്ഡ് ചെയ്യാൻ മൂന്നുകോടിയുമാണ് ബജറ്റിൽ അനുവദിച്ചത്. കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിക്ക് പകരം മറ്റു മാർഗങ്ങൾ തേടുന്നതിനിടെയാണ് ഭിത്തി നിർമാണത്തിനായി 10 കോടി അനുവദിച്ചത്.
സ്ഥിരം പുനരധിവാസമാണ് സർക്കാർ ലക്ഷ്യമെങ്കിലും താൽക്കാലികമായി കടലാക്രമണത്തെ ചെറുക്കാനാണ് തുക വകയിരുത്തിയത്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യത്തിനൊടുവിൽ ഈശ്വരമംഗലം ശ്മശാന നവീകരണത്തിന് മൂന്നുകോടി അനുവദിച്ചത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.കുട്ടികളുടെയും യുവാക്കളുടെയും കായികാഭിരുചികൾ പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായാണ് രണ്ടിടങ്ങളിൽ സ്റ്റേഡിയം നിർമാണത്തിന് തുക വകയിരുത്തിയത്.
തിരൂരിന് വീണ്ടും അവഗണന
തിരൂര്‍: ബജറ്റില്‍ തിരൂരിന് കാര്യമായി വകയിരുത്തിയത് മൂന്ന് പദ്ധതികള്‍ക്ക് 20 ശതമാനം തുക മാത്രം. മലയാള സര്‍വകലാശാല കെട്ടിട നിർമാണത്തിന് 20 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കി നല്‍കിയത്. നാല് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ഏറെക്കാലമായി നോക്കുകുത്തിയായി നില്ക്കുന്ന തിരൂര്‍ സിറ്റി ജങ്ഷന് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിർമാണത്തിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ പദ്ധതി പൂര്‍ത്തീകരിക്കാനായി മൂന്ന് കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡിന് രണ്ട് കോടിയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെങ്കിലും ബജറ്റില്‍ 40 ലക്ഷം രൂപയാണ് വകയിരുത്തിയത്.ബജറ്റില്‍ ഇത്തവണയും തിരൂരിനോട് കടുത്ത അവഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടി പ്രതികരിച്ചു.
കോട്ടക്കൽ മണ്ഡലത്തിൽ 1.8 കോടി
കോട്ടക്കൽ: മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 1.8 കോടി രൂപ അനുവദിച്ചു.വളാഞ്ചേരി ഫയർ സ്റ്റേഷൻ 80 ലക്ഷം, കോട്ടൂർ ഇന്ത്യനൂർ റോഡ്-ഒരു കോടി, പി.എച്ച്.സി. മുക്കിലപീടിക റോഡ് നവീകരിക്കൽ, പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട പൂർത്തീകരണം, പാറമ്മൽ-പറിങ്കിമൂച്ചിക്കൽ നവീകരിക്കൽ, വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ് നവീകരിക്കൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, പൊന്മള വില്ലേജ് ഓഫിസ് കെട്ടിട നിർമാണം, കോട്ടക്കൽ-ചാപ്പനങ്ങാടി റോഡ് നവീകരണം, ആര്യവൈദ്യശാലക്ക് സമീപം കാക്കതോട് പാലം പുനർനിർമാണം, പാണ്ടമംഗലം (കാവതികളം) പാലം പുനർ നിർമാണം, ചെമ്പി-പരിതി റോഡ് നവീകരണം, കോട്ടക്കൽ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ആധുനിക നവീകരണം, മൂടാല്‍-കാവുംപുറം-കാടാമ്പുഴ റോഡ് നവീകരണം, പൊന്മള ബഡ്സ് സ്കൂള്‍ കെട്ടിട നിർമാണം, എടയൂര്‍ ബഡ്സ് സ്കൂൾ കെട്ടിട നിർമാണം, മാറാക്കര ബഡ്സ് സ്കൂൾ കെട്ടിട നിർമാണം, ഇരിമ്പിളിയം പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണം, കോട്ടക്കൽ ട്രഷറിക്ക് സ്വന്തമായി കെട്ടിട നിർമാണം, വളാഞ്ചേരി പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം തുടങ്ങിയവയാണ് സമർപ്പിച്ചത്.
ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്ന മുറക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
വളാഞ്ചേരി ഫയർ സ്റ്റേഷൻ: 80 ലക്ഷം വകയിരുത്തി
വളാഞ്ചേരി: നിർദിഷ്ട വളാഞ്ചേരി ഫയർ സ്റ്റേഷന് ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ എന്ന ദീർഘകാല ആവശ്യത്തിനാണ് ഇതോടെ ജീവൻ വെച്ചത്. ഫയർ സ്റ്റേഷൻ നിർമാണത്തിനായി റവന്യൂ വകുപ്പിെൻറ കൈവശമുണ്ടായിരുന്ന വട്ടപ്പാറ സി.ഐ ഓഫിസിന് സമീപത്തെ സ്ഥലമാണ് കണ്ടെത്തിയത്. കാട്ടിപ്പരുത്തി വില്ലേജിലെ 42 സെൻറ് ഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമാണത്തിനായി സംസ്ഥാന സർക്കാർ അഗ്നിരക്ഷ വകുപ്പിന് കൈമാറിയിട്ടുണ്ട്.
സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും വളാഞ്ചേരിയിലും പരിസരങ്ങളിലും തീപ്പിടിത്തവും മറ്റ് അപകടങ്ങളുമുണ്ടാകുമ്പോഴും തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് എത്തുന്നത്. ഇവരെത്തുമ്പോഴേക്കും പലപ്പോഴും അപകട തീവ്രത വർധിക്കാറുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.