കരിപ്പൂർ സ്വർണക്കവർച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ (സാജി -42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത് മുഹമ്മദ് മുനവ്വർ (28) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം കവർച്ചസംഘങ്ങൾക്ക് സഹായം ചെയ്തുകൊടുത്തത് താനാണെന്ന് സജിമോൻ സമ്മതിച്ചു. സ്വർണക്കടത്ത് സംഘങ്ങളുടെ ഏജൻറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ.കെ. സലാമിെൻറയും ജലീലിെൻറയും ബന്ധുവാണ് പിടിയിലായ മുഹമ്മദ് മുനവ്വർ. ഇയാൾ ഏകരൂരിലെ ഭാര്യ വീട്ടിൽ ഒളിവിലായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽനിന്ന് കണ്ടെടുത്തു. ഇതോടെ കേസിൽ 21 പേർ അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.