Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 3:40 AM GMT Updated On
date_range 9 Sep 2020 3:40 AM GMTമീറ്റർ ബോക്സിൽ പാമ്പ്; കെ.എസ്.ഇ.ബി ജീവനക്കാരന് കടിയേറ്റു
text_fieldsbookmark_border
മഞ്ചേരി: മീറ്റർ റീഡിങ് എടുക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന് പാമ്പ് കടിയേറ്റു. മഞ്ചേരി നോർത്ത് സെക്ഷനിലെ ജീവനക്കാരൻ എളങ്കൂർ സ്വദേശി മാഞ്ചേരി കുരിക്കൾ മുഹമ്മദ് സഫീറിനാണ് (26) കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി ഡോക്ടേഴ്സ് കോളനിക്ക് സമീപത്തെ വീട്ടിലെ മീറ്റർ ബോക്സിലുണ്ടായിരുന്ന പാമ്പാണ് കടിച്ചത്.
സഹപ്രവർത്തകരെത്തി പാമ്പിനെ പിടികൂടുകയും സഫീറിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story