Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് ഇ.എം.എം.ആർ.സിക്ക് പ്രകൃതി അന്തർദേശീയ പുരസ്‌കാരം

text_fields
bookmark_border
കാലിക്കറ്റ് ഇ.എം.എം.ആർ.സിക്ക് പ്രകൃതി അന്തർദേശീയ പുരസ്‌കാരം
cancel
camera_alt

സജീദ് നടുത്തൊടി

മലപ്പുറം: ഡൽഹിയിലെ സി.ഇ.സി (കൺസോർഷ്യം ഫോർ എജ്യൂക്കേഷനൽ കമ്മ്യൂണിക്കേഷൻ) സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 16 ാമത് പ്രകൃതി ഇന്റർനാഷനൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ കോഴിക്കോട് സർവകലാശാലയിലെ എജ്യൂക്കേഷനൽ മൾട്ടിമീഡിയ റിസേർച് സെന്റർ (ഇ​.എം.എം.ആർ.സി) മികച്ച ഡോക്യ​ുമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി. ഇ​.എം.എം.ആർ.സി പ്രൊഡ്യൂസർ സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘റൈസ്ഡ് ഓൺ റിതംസ്’ആണ് ഹ്യൂമൻ റൈറ്സ് വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം നേടിയത്. ഇതിന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഈ വർഷത്തെ എൻ.സി.ഇ.ആർ.ടി ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു.

സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഡോക്യുമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിത വിജയത്തിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.

ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം. ക്യാമറയും പി.സി. സാജിദ് എഡിറ്റിങ്ങും നിർവഹിച്ചു. ദീപ്തി നാരായണൻ, മിഥുൻ, നിധിൻ, ശിവദാസൻ, വൈശാഖ് സോമനാഥ്, വിനീഷ് കൃഷ്ണൻ, ജിജു ഗോവിന്ദൻ എന്നിവർ സാങ്കേതിക പിന്തുണ നൽകി. വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വിഡിയോ ക്ലാസുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ​.എം.എം.ആർ.സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut EMMRC
News Summary - Nature International Award to Calicut EMMRC
Next Story