പ്രളയ മുന്നൊരുക്കം: നിലമ്പൂരിൽ കൂടുതല്‍ ക്യാമ്പുകള്‍ തയാറാക്കും
text_fieldsനിലമ്പൂർ: നിലമ്പൂര്‍ മേഖലയിലെ പ്രളയസാധ്യത പ്രദേശങ്ങളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു. ഓണ്‍ലൈനായാണ് താലൂക്ക് ഓഫിസില്‍ യോഗം നടത്തിയത്. കഴിഞ്ഞ രണ്ടു പ്രളയകാലങ്ങളിലും കൂടുതല്‍ ദുരിതം ബാധിച്ച പ്രദേശമാണ് നിലമ്പൂർ മേഖല.
കരുതലോടെയുള്ള ആസൂത്രണവും സജ്ജീകരണങ്ങളുമാണ് ഇത്തവണ ഒരുക്കുക. കോവിഡ് സാഹചര്യം കൂടിയായതിനാല്‍ കൂടുതല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ തയാറാക്കും. ഇക്കാര്യത്തിൽ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍ പുഴകളിലെ പാലങ്ങളിൽ വൻമരങ്ങൾ തടഞ്ഞുനിൽകുന്നത് മുഴുവനായും നീക്കം ചെയ്തിട്ടില്ല.
അടിയന്തരമായി ഇവ നീക്കം ചെയ്യാൻ വനം വകുപ്പിന് എം.എൽ.എ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, വനം തുടങ്ങിയ വകുപ്പു പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. താലൂക്ക് ഓഫിസില്‍ എം.എല്‍.എക്കൊപ്പം തഹസില്‍ദാര്‍ എം.എസ്. സുരേഷ് കുമാര്‍, െഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.