പാമ്പുകളുടെ വിവരശേഖരണത്തിന് വനംവകുപ്പ് ഉത്തരവിറക്കി
text_fieldsനിലമ്പൂർ: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പാമ്പ് കടിയേറ്റ് 334 പേർ മരിച്ചതായി വനംവകുപ്പ്. 1860 പേരാണ് ചികിത്സ തേടിയത്. പാമ്പുകളുടെ കൃത്യമായ വിവരശേഖരണത്തിന് വനംവകുപ്പ് പ്രത്യേക ഉത്തരവിറക്കി. പ്രത്യേക സോഫ്റ്റ് വെയര്‍ തയാറാക്കിയാണ് പദ്ധതി.
പരിശീലനം നൽകി ഒരു ഗ്രൂപ്പിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പിടികൂടാന്‍ പാടുള്ളൂവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഗ്രൂപ് രൂപവത്കരിക്കും. ഇവർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
അംഗീകൃത പിടിത്തക്കാരുടെ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെ വന നിയമ പ്രകാരം കേസെടുക്കും. പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, പ്രശസ്തിക്കായി ഉപയോഗിക്കുക തുടങ്ങിയവക്കെതിരെയും നിയമനടപടി സ്വീകരിക്കും. പാമ്പുകളുടെ വര്‍ഗീകരണം, ആവാസവ്യവസ്ഥ, ആഹാരരീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.
പാമ്പുപിടിത്തത്തിലേര്പ്പെടാന് താല്പര്യമുള്ള 21നും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുക. സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സമിതിയാണ് അപേക്ഷകരെ െതരഞ്ഞെടുക്കുക. ഇവര്‍ക്ക് രണ്ടുദിവസത്തെ പരിശീലനവും സര്‍ട്ടിഫിക്കറ്റും സുരക്ഷ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ചുവര്‍ഷമാണ് സര്‍ട്ടിഫിക്കറ്റ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.