നിലമ്പൂർ പാട്ടുത്സവം 'ചെട്ട്യങ്ങാടി പെരുമ'ക്ക് തുടക്കം
text_fieldsനിലമ്പൂർ: നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ചെട്ട്യങ്ങാടി പെരുമ' തുടങ്ങി. കോവിലകം റോഡിൽ പഴയ ദേവി വിലാസ് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി ഞായറാഴ്ച വരെ നീണ്ടുനിൽകും. നിലമ്പൂരിന്റെ വാണിജ്യ-സംസ്കാര പൈതൃകത്തിന്റെ മുഖമുദ്രയായ പാട്ടുത്സവത്തെ സംരക്ഷിക്കാനും നാടിന്റെ അമൂല്യ വിഭവങ്ങളെയും വ്യക്തികളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സഗീർ മുഖ്യാതിഥിയായി. ഷെരീഫ് നിലമ്പൂർ, കൗൺസിലർ ഡെയ്സി ചാക്കോ, എം.ടി. നിലമ്പൂർ, വിൻസെന്റ് എ ഗോൺസാഗ, വി. ഉമ്മർകോയ, നിലമ്പൂർ മണി, എം.ടി. നിലമ്പൂർ, നിലമ്പൂർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.