നിലമ്പൂർ മേഖലയിൽ പെയ്തത് 82.8 മില്ലിമീറ്റർ മഴ
text_fieldsനിലമ്പൂർ: ന്യൂനമർദ സാധ്യതയെ തുടർന്നുള്ള അതിതീവ്ര മഴയുടെ സാധ്യത കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ച നിലമ്പൂർ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി മേഖലയിൽ 82.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെ ഒമ്പതര വരെയുമാണ് തരക്കേടില്ലാതെ മഴ പെയ്തത്. ഉച്ചക്ക് ശേഷം ചിലയിടങ്ങളിൽ മാത്രം ചാറ്റൽ മഴ അനുഭവപ്പെട്ടെങ്കിലും രാത്രി കനത്ത മഴ പെയ്തു.
ചാലിയാറിന് കുറുകെയുള്ള കൈപ്പിനി കടവിലെ താൽക്കാലിക പാലം തകർന്നു. മമ്പാട് പഞ്ചായത്തിലെ പാലപറമ്പ് പട്ടികവർഗ കോളനിയിലെ ചുറ്റുമതിൽ തകർന്നു. അടുത്തിടെയാണ് കരിങ്കല്ല് കൊണ്ട് ചുറ്റുമതിൽ നിർമിച്ചത്. മതിൽ തകർന്നതോടെ ഏതാനും വീടുകൾ ഭീഷണിയിലാണ്. രാവിലെ അനുഭവപ്പെട്ട മഴയെ തുടർന്ന് മുൻകരുതലിെൻറ ഭാഗമായി മമ്പാട് ഓടായിക്കൽ റെഗുലേറ്ററിെൻറ ഷട്ടറുകൾ തുറന്നുവിട്ടു. ചാലിയാറിലും പോഷകനദികളിലും നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നത്.
ഉരുൾപൊട്ടലും മണ്ണിടിച്ചിൽ ഭീഷണിയും ഏറെയുള്ള വഴിക്കടവ് പഞ്ചായത്തിൽ മുൻകരുതലിെൻറ ഭാഗമായി കാരക്കോട് യു.പി സ്കൂൾ, മണിമൂളി സി.കെ.എച്ച്.എസ്, മരുത ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നു. കാലാവസ്ഥ വകുപ്പിെൻറ ജാഗ്രത നിർദേശം ഒഴിവാകുന്നത് വരെ ക്യാമ്പുകൾ നിലനിർത്താനാണ് തീരുമാനം. പുഴയോരവാസികൾക്കും ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്കും വില്ലേജ് അധികൃതർ നേരിട്ടെത്തി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.