വടക്കൻ മേഖലയിലെ ആദ്യ അൺ ലിമിറ്റഡ് ഓർഡിനറി സർവിസുകൾ തുടങ്ങി
text_fieldsനിലമ്പൂർ: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള സർക്കാറിെൻറ പുതിയ തീരുമാനപ്രകാരമുള്ള അൺലിമിറ്റഡ് ഓർഡിനറി സർവിസ് ബസുകൾ നിലമ്പൂർ ഡിപ്പോയിൽ നിന്നും ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിലെ മൂന്ന് ബസുകളാണ് വഴിക്കടവിൽനിന്നും മഞ്ചേരിയിലേക്ക് 18 ട്രിപ്പുകൾ നടത്തുക. യാത്രകാർ കൈകാണിക്കുന്ന എവിടെയും ബസുകൾ നിർത്തും.
ലാഭകരവും ജനങ്ങൾക്ക് ഉപകാരപ്രദവുമെന്ന് കാണ്ടാൽ കൂടുതൽ ട്രിപ്പുകൾ ഓടിക്കുമെന്ന് നിലമ്പൂർ ഡിപ്പോ അസി. ട്രാൻസ്പോർട്ട് ഓഫിസർ വി.എസ്. സുരേഷ് പറഞ്ഞു. കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ എന്നിവിടങ്ങളിലേക്ക് യാത്രകാർക്ക് കണക്ഷൻ കിട്ടുന്ന രീതിയിലാണ് അൺ ലിമിറ്റഡ് ഓർഡിനറി ബസുകളുടെ സർവിസ് ക്രമീകരിച്ചിട്ടുള്ളത്. വഴിക്കടവിൽ നിന്നും മഞ്ചേരിയിലേക്ക് ആദ‍്യസർവിസ് രാവിലെ ആറിന് തുടങ്ങും.
മഞ്ചേരി സ്റ്റാൻഡിൽ നിന്നുമുള്ള മറ്റു ബസുകൾക്ക് കണക്ഷൻ ലഭിക്കുന്ന രീതിയിലാണ് ട്രിപ്പുകളുടെ സമയ ക്രമീകരണം. 25 മിനിറ്റ് ഇടവേളകളിൽ ബസുകൾ സർവിസ് നടത്തും. മൂന്ന് ബസുകൾ 18 ട്രിപ്പുകളിലായി 516 കിലോമീറ്ററുകളാണ് ഓടുക. കെ.എസ്.ആർ.ടി.സി വടക്കൻ മേഖലയിലെ ആദ്യഅൺ ലിമിറ്റഡ് ഓർഡിനറി സർവിസുകൾക്കാണ് നിലമ്പൂരിൽ തുടക്കം കുറിച്ചത്.
ചൊവ്വാഴ്ച രാവിലെ നിലമ്പൂർ ഡിപ്പോയിൽ ബോർഡ് അംഗം ആലീസ് മാത‍്യു ഫ്ലാഗ് ഓഫ് ചെയ്തു. അസി. ട്രാൻസ്പോർട്ട് ഓഫിസർ വി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.