രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച 625 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ
text_fieldsനിലമ്പൂർ: രഹസ്യ കേന്ദ്രത്തിൽ വിൽപനക്കായി സൂക്ഷിച്ചതെന്ന് കരുതുന്ന ചന്ദനം വനം ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു. വള്ളുവമ്പ്രം മൂച്ചിക്കൽ ഇല്ലിക്കത്തൊടി മൊയ്തീൻ (53), മംഗലത്തൊടി മുഹമ്മദ് (42) എന്നിവരാണ് അറസ്റ്റിലായത്.
നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മഞ്ചേരിക്ക് സമീപത്ത് അടച്ചിട്ട ഗോഡൗണിൽ പ്ലാസ്റ്റിക് ചാക്കുകളിൽ ചീളുകളായി സൂക്ഷിച്ച നിലയിൽ ചന്ദനം കണ്ടത്. പ്രതികൾ മുമ്പും ചന്ദനക്കേസുമായി ബന്ധപ്പെട്ടവരാണ്.
റേഞ്ച് ഓഫിസർ എം. രമേശ്, ഫോറസ്റ്റ് ഓഫിസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.കെ. വിനോദ്, വി.എസ്. അച്യുതൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.