വിടവാങ്ങിയത് പാണക്കാട്ടുകാരുടെ സ്വന്തം മാഷ്
text_fieldsമലപ്പുറം: പാണക്കാട് സി.കെ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന സഖാവ് അബ്ദുല്ല മാസ്റ്റർ നാട്ടുകാരുടെ സ്വന്തമായിരുന്നു.
എൽ.പി സ്കൂൾ അധ്യാപകൻ എന്നതിലുപരി ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം പാണക്കാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകൻകൂടിയാണ്. ശിഷ്യരെ എവിടെ വെച്ച് കണ്ടാലും നിറചിരിയുമായി കുടുംബവിശേഷം പോലും ചോദിച്ചറിയുമായിരുന്നു.
പ്രവേശനോത്സവങ്ങളിൽ കുറുമ്പുകാട്ടുന്ന പുതുക്കക്കാർക്ക് പിതാവിെൻറ സാന്ത്വനം പകർന്നിരുന്ന സ്നേഹ സമ്പന്നൻ. സി.പി.എമ്മിെൻറ സജീവ പ്രവർത്തകനും നേതാവുമായിരുന്നു മാഷ് എങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായിരുന്നു. കർക്കശക്കാരനാവേണ്ട സന്ദർഭങ്ങളിൽ അതായിരുന്നു അദ്ദേഹം. വിദ്യാർഥികളെ ലാളിക്കാനും അദ്ദേഹത്തിനായി.
1960കളുടെ തുടക്കത്തിൽ പരപ്പനങ്ങാടി ഉള്ളണത്ത് അധ്യാപകനായിരിക്കെയാണ് മാഷ് പാർട്ടി അംഗമാവുന്നത്. '94ൽ സ്വദേശമായ പാണക്കാട് സ്കൂളിലേക്ക് മാറി. അദ്ദേഹത്തിെൻറ പിതാവ് കുഞ്ഞഹമ്മദ് ഓത്തുപള്ളിക്കൂടമായി തുടങ്ങിയതാണ് സ്കൂൾ.
സി.പി.എം ലോക്കൽ സെക്രട്ടറി, അധ്യാപക സംഘടനയായ കെ.പി.ടി.യു ജില്ല കമ്മറ്റി അംഗം, ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതനോടുള്ള ആദര സൂചകമായി പണക്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.