മാസ്കിന് വില കൂട്ടിയാൽ നടപടി മസ്്റ്റ്
text_fieldsപൊന്നാനി: മാസ്ക്കിന് സർക്കാർ നിശ്ചയിച്ച തുക മറികടന്ന് വിലകൂട്ടി വിൽപന നടത്തുന്നതായി പരാതി വ്യാപകം. മാസ്ക് വില നിയന്ത്രണം പാലിക്കാത്ത കടകൾക്കെതിരെ നടപടിയുമായി അധികൃതർ രംഗത്ത്.
കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് പരമാവധി തുക നിശ്ചയിച്ച ഉത്തരവ് പാലിക്കാതെ അമിത വിലയ്ക്ക് മാസ്ക് വിൽക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് സിവിൽ സപ്ലൈസ് വകുപ്പ്, പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗം, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർ സംയുക്തമായി പൊന്നാനിയിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.
ഇരട്ട മാസ്ക് നിർബന്ധമാക്കിയ സാഹചര്യം മുതലെടുത്താണ് ഉയർന്ന വിലയിൽ ചില കടകളിൽ വിൽപന നടത്തിയിരുന്നത്. പൊന്നാനി നഗരസഭ പരിധിയിലെ വിവിധ ഷോപ്പുകളിലാണ് പരിശോധന നടന്നത്.
വിവിധ കടകളിൽ സർജിക്കൽ മാസ്ക്കിന് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ആദ്യദിനം താക്കീത് നൽകുകയും, തൽസ്ഥിതി തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും പൊന്നാനി ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ പറഞ്ഞു.
സർക്കാർ മാനദണ്ഡപ്രകാരം ഒരു സർജിക്കൽ മാസ്ക്കിന് 3.90 രൂപയാണ്. എന്നാൽ, അഞ്ചും അധിലധികവുമാണ് പല ഷോപ്പുകളും ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.