നഗരസഭ കാര്യാലയത്തിന് മുന്നിൽ കൗൺസിലറുടെ കുത്തിയിരിപ്പ് സമരം
text_fieldsപൊന്നാനി: നഗരസഭയിലെ ഒന്നാം വാർഡിലെ അംഗൻവാടിക്ക് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും നൽകുന്നില്ലെന്ന് പരാതി. പ്രതിഷേധവുമായി വാർഡ് കൗൺസിലർ നഗരസഭ കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒന്നാം വാർഡിലെ അഴീക്കലിൽ ഉദ്ഘാടനം ചെയ്ത ഹൈടെക് അംഗൻവാടി കെട്ടിടത്തിനാണ് ഈയവസ്ഥ.
പല തവണ ഇതിനായി നഗരസഭയിൽ കയറിയിറങ്ങിയിട്ടും ഫയൽ കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് വാർഡ് കൗൺസിലർ പറമ്പിൽ അത്തീക്ക് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് കൗൺസിലർ കുത്തിയിരിപ്പ് സമരം നടത്തിയത്. 40 വർഷം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അംഗൻവാടിക്ക് ഏറെ കാത്തിരിപ്പിനൊടുവിലാണ് കെട്ടിടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.