Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലാവധി കഴിഞ്ഞ...

കാലാവധി കഴിഞ്ഞ പൊട്ടറ്റോ ചിപ്സ് വിൽപന തകൃതി; പിടികൂടി ആരോഗ്യവകുപ്പ്

text_fields
bookmark_border
Sale of Expired Potato Chips
cancel
camera_alt

പൊ​ട്ടറ്റോ ചി​പ്സ് വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ത്തി​ൽ

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കോ​ട്ട​ക്ക​ൽ: പ​ത്ത്​ രൂ​പ​ക്ക് മൂ​ന്ന്​ പാ​ക്ക​റ്റ് പൊ​ട്ട​റ്റോ ചി​പ്സ്. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ കു​ട്ടി​ക​ൾ​ക്കൊ​പ്പം മു​തി​ർ​ന്ന​വ​രും വെ​ച്ചു​പി​ടി​ച്ചു. സം​ഭ​വ​മ​റി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മെ​ത്തി. ഇ​തോ​ടെ സം​ഗ​തി സീ​രി​യ​സാ​യി. വി​ൽ​ക്കു​ന്ന ചി​പ്സ് പാ​ക്ക​റ്റു​ക​ളെ​ല്ലാം തീ​യ​തി ക​ഴി​ഞ്ഞ​ത്. എ​ല്ലാം പി​ടി​ച്ചെ​ടു​ത്തു.

വേ​ങ്ങ​ര ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ന്ന സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, ലൈ​ജു ഇ​ഗ്നേ​ഷ്യ​സ്, അ​നീ​ഷ് ക​ണ്ണ​മം​ഗ​ലം, അ​ബ്ദു​ൾ റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ കു​റു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ചു. തി​രൂ​ര​ങ്ങാ​ടി​യു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ൾ റ​ഷീ​ദെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ല കേ​ന്ദ്ര​ത്തി​ലെ​ത്തി പി​ഴ​യു​മ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഹാ​നി​ക​ര​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​റ്റ മ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health departmentExpired Potato Chips
News Summary - Sale of Expired Potato Chips; The health department caught up
Next Story