'രക്തസാക്ഷികളുടെ പേരുവെട്ടൽ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു സ്ഥാനവുമില്ലാത്ത സംഘ്പരിവാർ ചരിത്രത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു'
text_fieldsമലപ്പുറം: മലബാർ സമരത്തിലെ രക്തസാക്ഷികളും യോദ്ധാക്കളുമായ 387 പേരെ ഇന്ത്യൻ രക്തസാക്ഷികളുടെ നിഘണ്ടുവിൽനിന്ന് ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസർച്ച് തീരുമാനിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതുസംബന്ധിച്ച വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. തങ്ങളുടെ കെണ്ടത്തലുകളും നിഗമനങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ അവസാനം ഇറക്കാൻ പോകുന്ന നിഘണ്ടുവിൽ ഭേദഗതികൾ വരുത്തുമെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജി ഉപാദ്യായ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. ഐ.സി.എച്ച്.ആറിെൻറ തലപ്പത്ത് വർഗീയവും പ്രതിലോമകരവുമായവരെ തിരുകിക്കയറ്റിയത് എന്തിനായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ഇ.ടി വ്യക്തമാക്കി.
ബി.ജെ.പിയുടെ ചരിത്ര തമസ്കരണത്തിന് തെളിവ് –യൂത്ത് കോൺഗ്രസ്
കേന്ദ്ര സർക്കാർ നീക്കം ബി.ജെ.പിയുടെ ചരിത്ര തമസ്കരണത്തിന് തെളിവാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു സ്ഥാനവുമില്ലാത്ത സംഘ്പരിവാർ ചരിത്രത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ഗൂഢ താൽപര്യത്തോടെയാണ്. ഇതിനെ ചെറുത്തുതോൽപിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
അപലപനീയം –എസ്.ഡി.പി.െഎ
ഐ.സി.എച്ച്.ആര് നടപടി അപലപനീയമാണെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്ന സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാത്ത ബ്രിട്ടീഷ് പാദസേവകരായ സംഘ്പരിവാരം ജാള്യത മറക്കാനാണ് ചരിത്രം സൃഷ്ടിച്ചവരെ നിഘണ്ടുവില്‍നിന്ന് പുറത്താക്കുന്നത്. ഫാഷിസ്റ്റ് ഭരണത്തിന് ഒത്താശ ചെയ്യുന്ന ഐ.സി.എച്ച്.ആര് നടപടിക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് പറഞ്ഞു. സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
സമരനായകരെ അപമാനിക്കുന്നു –ഫോർവേഡ് ബ്ലോക്ക്
നടപടി സ്വാതന്ത്ര്യ സമരനായകരെ അപമാനിക്കുന്നതാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളിലൂടെ ജനമനസ്സുകളിൽനിന്ന് സ്വാതന്ത്ര്യസമര പോരാളികളെയും അവരുടെ ത്യാഗത്തെയും നീക്കംചെയ്യാൻ സാധിക്കില്ലെന്നും കമ്മിറ്റി പറഞ്ഞു. ജില്ല സെക്രട്ടറി കെ.പി. അനസ് അധ്യക്ഷത വഹിച്ചു.
നാണക്കേട് -ഖലീല്‍ ബുഖാരി തങ്ങള്‍
രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ തുടങ്ങിയ ധീരദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇത്തരം ശ്രമങ്ങളെ രാജ്യസ്നേഹികള്‍ അംഗീകരിക്കില്ലെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി.
മലബാര്‍ സമരം രാജ്യമൊട്ടുക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. മലബാര്‍ സമരത്തിെൻറ നൂറാം വാര്‍ഷിക വേളയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച് (ഐ.സി.എച്ച്.ആര്) സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് സമര പോരാളികളായ രക്ത സാക്ഷികളെ പുറത്താക്കാനുള്ള ഹിഡന്‍ അജണ്ട തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രവസ്തുതകളെ നിരാകരിക്കുന്നത് –സമദാനി
കോട്ടക്കൽ: സ്വാതന്ത്ര്യസമരത്തിെൻറ അവിഭാജ്യമായ അധ്യായങ്ങളിൽപ്പെടുന്ന മലബാർ സമരത്തിലെ പോരാളികളെ രാജ്യത്തിെൻറ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവിൽനിന്ന് നീക്കം ചെയ്യാനുള്ള ഐ.സി.എച്ച്.ആർ തീരുമാനം ചരിത്ര വസ്തുതകളെ നിരാകരിക്കുന്നതും നാടിനു വേണ്ടി പോരാടിയ ധീരസന്താനങ്ങളോടുള്ള അനാദരവുമാെണന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ആലി മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമടക്കമുള്ള മലബാർ സമര നേതാക്കളുടെ രാജ്യസ്നേഹവും സ്വാതന്ത്ര്യസമര വീര്യവും ദുർവ്യാഖ്യാനം കൊണ്ട് മാറ്റിമറിക്കാനോ മറച്ചുപിടിക്കാനോ ആവില്ല.
മലബാർ സമരത്തിെൻറ രാജ്യസ്നേഹപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സ്വഭാവവും സന്ദേശവും വസ്തുനിഷ്ഠമായി ചരിത്രരചന നടത്തിയ ചരിത്രകാരന്മാർ എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. അത് തെളിയിക്കുന്ന ചരിത്ര രേഖകൾ സൂര്യപ്രകാശംപോലെ വ്യക്തവുമാണെന്ന് സമദാനി പറഞ്ഞു.
ക്തസാക്ഷികൾക്കുള്ള മരണാനന്തര ബഹുമതി -കെ.എം.വൈ.എഫ്
പൂക്കോട്ടൂർ: ഐ.സി.എച്ച്.ആർ നിഘണ്ടുവിൽനിന്നും മലബാർ വിപ്ലവ രക്തസാക്ഷികളെ ഒഴിവാക്കുവാനുള്ള സംഘ്പരിവാറിെൻറ ശ്രമത്തെ രക്തസാക്ഷികൾക്കുള്ള മരണാനന്തര ബഹുമതിയായി മതേതര പൊതുസമൂഹവും രക്തസാക്ഷികളുടെ പിൻഗാമികളും കണക്കാക്കുമെന്ന് കെ.എം.വൈ.എഫ്സംസ്ഥാന പ്രസിഡൻറ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി. പൂക്കോട്ടൂർ രക്തസാക്ഷികളുടെ അന്ത്യ വിശ്രമ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി പ്രഭാഷണം നടത്തി. മുംബൈ സംസ്ഥാന വൈസ് പ്രസിഡൻറ് പനവൂർ വൈ. സഫീർഖാൻ മന്നാനി, എ.എം. നദ്വി, ശാക്കിർ ഹുസൈൻ ദാരിമി, റാഷിദ് പേഴുംമൂട്, റാസി മാമം എന്നിവർ സംസാരിച്ചു.
നടപടി പ്രതിഷേധാർഹം -ടി.വി. ഇബ്രാഹീം എം.എൽ.എ
കൊണ്ടോട്ടി: 1921ലെ മലബാർ രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാത്രന്ത്യസമര സേനാനികളുടെ നിഘണ്ടുവിൽനിന്ന് നീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ചരിത്രത്തോട് നീതി പുലർത്താത്തതും ആണെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. ഇന്ത്യൻ സ്വാത്രന്ത്യസമരത്തിന്ന് ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത സംഘ്പരിവാർ ശക്തികളുടെ അസഹിഷ്ണുതയാണ് അപരനിർമിതിയിലൂടെ പുറത്ത് വരുന്നത്.
ഐ.സി.എച്ച്.ആറിെൻറ തലപ്പത്ത് സംഘ്പരിവാർ സഹയാത്രികൻ ഓം ജീ ഉപാധ്യായെ നിയമിച്ചപോൾ തന്നെ ചരിത്ര കൗൺസിലിെൻറ ഗതി ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങെളന്നും ടി.വി. ഇബ്രാഹീം പറഞ്ഞു.
'മലബാർ സമരത്തെ വിസ്മരിക്കുന്നത് പ്രതിഷേധാർഹം'
തിരൂരങ്ങാടി: ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ വിശദീകരിക്കുന്ന നിഘണ്ടുവിൽനിന്ന് മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായി രക്തസാക്ഷിളായ 387 പേരെ ഒഴിവാക്കുന്ന നടപടികളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
മലബാർ ഹിസ്റ്ററി കോൺഗ്രസിെൻറ ഭാഗമായി തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി എന്നീ കേന്ദ്രങ്ങളിൽ സമരകേന്ദ്ര സംഗമങ്ങൾ സംഘടിപ്പിക്കും. എസ്.എം. തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു.
പാണക്കാട് അബ്ദുറശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി പുളിക്കൽ, നൗശാദ് ചെട്ടിപ്പടി, ജലാലുദ്ദീൻ തങ്ങൾ ഹുദവി, ശാഫി മാസ്റ്റർ ആട്ടീരി, മുഹമ്മദ് കുട്ടി കുന്നുംപുറം, ശാകിർ ഫൈസി കാളാട്, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, ശരീഫ് ചുഴലി, ശിഹാബ് അടക്കാപുര, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ബാഖവി വലിയോറ, ശാഹുൽ ഹമീദ് ഫൈസി കൈനിക്കര, ശൗഖത്ത് ഹുദവി കക്കിടിപ്പുറം, സുലൈമാൻ ആലത്തിയൂർ, സുബൈർ ഫൈസി മാവണ്ടിയൂർ, ഇബ്റാഹീം യമാനി കരേക്കാട്, മുസ്തഫ ഫൈസി പുത്തൻതെരു, ശിഹാബ് ഫൈസി ചേറൂർ, സൈതലവി ഫൈസി ചിറമംഗലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.