അധ്യാപക ദിനത്തിൽ വിദ്യാർഥിക്കുള്ള വീട് നിർമാണത്തിനിറങ്ങി അധ്യാപകർ
text_fieldsചേലേമ്പ്ര: അധ്യാപക ദിനത്തിൽ മാതൃക പ്രവർത്തനങ്ങളുമായി ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും മറ്റു ജീവനക്കാരും. സ്കൂൾ മാനേജ്മെൻറും ജീവനക്കാരും വിദ്യാർഥികൾക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ വീടിെൻറ അവസാനവട്ട മിനുക്കുപണി സ്വയം ഏറ്റെടുത്താണ് ഇവർ അധ്യാപക ദിനം അവിസ്മരണീയമാക്കിയത്. ടൈൽസ് പതിക്കാനും പെയിൻറിങ്ങിനും ഇവർ മുന്നിട്ടിറങ്ങുകയായിരുന്നു. വീടിെൻറ കോൺക്രീറ്റിങ് അധ്യാപകരുടെ നേതൃത്വത്തിൽ തന്നെയാണ് നടത്തിയത്.
ജൂണിൽ തുടങ്ങിയതാണ് പ്രവൃത്തി. സെപ്റ്റംബർ അവസാനത്തോടെ വീട് കൈമാറാനാണ് ശ്രമം. അധ്യാപക ദിനം ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിച്ചതായി പ്രവർത്തനത്തിൽ പങ്കാളികളായ പ്രിൻസിപ്പൽ മനോജ്, പ്രധാനാധ്യാപിക ആർ.പി ബിന്ദു, സ്റ്റാഫ് സെക്രട്ടറി സിജു, അധ്യാപകരായ സി.പി ബാലകൃഷ്ണൻ, സുഷ, ശ്വേത, ബൈജീവ്, ക്ലർക്ക് സുധീർ എന്നിവർ പറഞ്ഞു. 10 ദിവസത്തിനകം വീട് കുട്ടിക്ക് കൈമാറാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.