താനൂർ ഫ്രീഡം സ്ക്വയറിലെ അശോകസ്തംഭം എടുത്തുമാറ്റി
text_fieldsതാനൂർ: സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണക്കായി താനൂർ പഴയ ബസ്സ്റ്റാൻഡിൽ നിർമിച്ച ഫ്രീഡം സ്ക്വയറിലെ അശോകസ്തംഭം എടുത്തുമാറ്റി.
ദേശീയചിഹ്നം ഉപയോഗിക്കാനുള്ള മനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫ്രീഡം സ്ക്വയറിൽ അശോകസ്തംഭം സ്ഥാപിച്ചെതെന്ന വിവാദം ഉയർന്നിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട ഉടൻ അശോകസ്തംഭം തുണികൊണ്ട് മറച്ചു. അതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് അശോകസ്തംഭം എടുത്തുമാറ്റിയത്.
സ്വാതന്ത്ര്യദിനത്തിൽ വി. അബ്റദുഹ്മാൻ എം.എൽ.എയാണ് ഫ്രീഡം സ്ക്വയർ നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടപ്പാക്കിയിരിക്കുന്നത്.
അനുമതി ലഭിക്കാത്തതിനാലാണ് എടുത്തുമാറ്റിയതെന്നും അനുമതി ലഭിക്കുന്നമുറക്ക് അശോകസ്തംഭം സ്ഥാപിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അനുമതിയില്ലാതെ ദേശീയചിഹ്നം ഉപയോഗിച്ച നടപടിയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിയമം ലംഘിച്ച് ദേശീയചിഹ്നം ഉപയോഗിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.