കോവിഡ് സ്ഥിരീകരിച്ച താനൂർ ഓലപ്പീടിക സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsതാനൂർ: ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരിക്കുകയും തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത താനൂർ ഓലപ്പീടിക ചോനാരി സൈനുദ്ദീെൻറ (59) മൃതദേഹം ഖബറടക്കി.
തിരൂരങ്ങാടി ഗവ. ആശുത്രിയിലായിരുന്ന മൃതദേഹം താനൂർ സെൻട്രൽ കുന്നുംപുറം ജുമുഅത്ത് പള്ളി ഖബർസ്ഥാനിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിങ്കളാഴ്ച ഉച്ചക്ക് രേണ്ടാടെ ഖബറടക്കിയത്. പരപ്പങ്ങാടിയിലെ ട്രോമോ കെയർ വളൻറിയർമാരാണ് ഖബറടക്കത്തിന് നേതൃത്വം നൽകിയത്.
ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മുംെബെയിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സൈനുദ്ദീൻ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. കൃത്യമായി ക്വാറൻറീനിൽ കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തിന് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഭാര്യ: സൽമ. മക്കൾ: നൗഫൽ, ശബ്ന. മരുമകൾ: റാഷിദ. സഹോദരങ്ങൾ: ഇബ്റാഹീംകുട്ടി, കോയ. ഇദ്ദേഹത്തിെൻറ സമ്പർക്ക പട്ടിക തയാറാക്കി വരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നഗരസഭ ആരോഗ്യ പ്രവർത്തകർ പ്രദേശം അണുവിമുക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.