റീ എക്കൗ വാർഷികത്തിന് ജൈവ സംരക്ഷണ വിളംബരത്തോടെ തുടക്കം
text_fieldsതിരുന്നാവായ: റി എക്കൗ വാർഷികത്തിന് ജൈവവൈവിദ്യ സംരക്ഷണ വിളമ്പരത്തോടെ തുടക്കമായി. സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ അശോകൻ നെന്മാറ ഉദ്ഘാടനം ചെയ്തു. എം.പി.എ. ലത്തീഫ് കുറ്റിപ്പുറം പ്രതിജ്ഞക്ക് നേതൃത്വം നൽകി. റി എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
തിരുന്നാവായ ഗണിത സമ്മേളനം, ദേശീയ സെമിനാർ, ചരിത്ര പ്രദർശനം, ദിനാചരണ സമ്മേളനങ്ങൾ, കലാവിരുന്ന് തുടങ്ങിയ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി നടക്കും. നാവാമുകുന്ദ്ര ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ കെ. പരമേശ്വരൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ആതവനാട് മുഹമ്മദ് കുട്ടി വിഷയാവതരണവും സി.പി.എം. ഹാരിസ് പദ്ധതി രേഖകയും സമർപ്പിച്ചു. മുളക്കൽ മുഹമ്മദലി, കെ.കെ. റസാക്ക് ഹാജി, ഇല്യാസ് പള്ളത്ത്, എം.കെ. സതീഷ് ബാബു, വി.കെ. സിദ്ദീഖ്, അയ്യപ്പൻ മേല്പത്തൂർ, സതിശൻ കളിച്ചാത്ത്, വാഹിദ് പല്ലാർ എന്നിവർ പങ്കെടുത്തു. കെ.കെ. റസാക് ഹാജി. ചെയർമാനും പുവ്വത്തിങ്കൽ റഷീദ് കൺവീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.