Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightമലപ്പുറം ജില്ലയിലെ...

മലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്‌റ്റേഷനുകൾക്ക് 10 കോടി വീതം -പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
Sank railway station
cancel

തി​രൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ച് പ്ര​ധാ​ന റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് 10 കോ​ടി വീ​തം അ​നു​വ​ദി​ച്ച​താ​യി പാ​സ​ഞ്ചേ​ഴ്സ് അ​മി​നി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. തി​രൂ​ർ, കു​റ്റി​പ്പു​റം, പ​ര​പ്പ​ന​ങ്ങാ​ടി, നി​ല​മ്പൂ​ർ, അ​ങ്ങാ​ടി​പ്പു​റം സ്‌​റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം തി​രൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ല​ഭി​ച്ച​ത് മ​ല​പ്പു​റം ജി​ല്ല​ക്കാ​ണ്.

ഇ​തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രൂ​രി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ക​സ​ന​ത്തി​ന്റെ ഒ​ന്നാം​ഘ​ട്ടം 2023 ഡി​സം​ബ​ർ 30നും ​ര​ണ്ടാം​ഘ​ട്ടം 2024 സെ​പ്റ്റം​ബ​റി​ലും പൂ​ർ​ത്തീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന വേ​ഗ​ത കൂ​ട്ടാ​നും ന​ട​പ്പാ​ക്കാ​നും പ്ര​ത്യേ​ക യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. തി​രൂ​രി​ൽ ആ​രം​ഭി​ച്ച ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ന്റെ നി​ർ​മാ​ണ​ത്തി​ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന്റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കും. മു​തി​ർ​ന്ന യാ​ത്ര​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തു​ന്ന​തി​ന് അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ ലി​ഫ്റ്റും എ​ക്സ​ലേ​റ്റ​റും നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway Development in MalappuramMalappuram News
News Summary - 10 crores each for five railway stations in Malappuram district -P.K. Krishnadas
Next Story