Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവൻതോതിൽ എം.ഡി.എം.എ...

വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ

text_fields
bookmark_border
MDMA Sale
cancel
camera_alt

മു​ഹ​മ്മ​ദ്‌ റി​ഹാ​ഫ്   

തിരൂർ: കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) അറസ്റ്റിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ േമയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായിരുന്നു. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ്‌ റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പൊലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.

ബംഗളൂരു, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം എം.ഡി.എം.എ ഇടപാടിനായി കോഴിക്കോട്ട് വരുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തി പിടികൂടുകയായിരുന്നു.

പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്ന് തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു. കോളജ് കുട്ടികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും ഇവർ വിൽപന നടത്താറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug traffikingMDMA case
News Summary - leader of the gang who delivers large quantities of MDMA has been arrested
Next Story