മാമാങ്ക സ്മൃതി ദീപം തെളിയിച്ചു
text_fieldsതിരുനാവായ: റീ എക്കൗയുടെ നേതൃത്വത്തിൽ നടക്കുന്ന മാമാങ്ക ഉത്സവത്തിൽ നിള തീരത്ത് ശനിയാഴ്ച സ്മൃതി ദീപം തെളിയിച്ചു. കളരിയഭ്യാസികളായ കശ്മീർ സാമ്പ ജില്ലയിലെ ഖദർഗാൾ സ്വദേശിയായ അഖിൽ ശർമ്മയും ആന്ധ്ര കർണൂൽ ജില്ലയിലെ ഗുർവാനിപ്പള്ളി നിവാസിയായ ഈശ്വർ റെഢിയുമാണ് വാളും പരിചയുമേന്തി അകമ്പടി സേവിക്കാനെത്തിയത്. പൊന്നാനി കടവനാട് വി.പി.എസ്. കളരിയിലെ ഷൈജു ഗുരുക്കളുടെ ശിഷ്യന്മാരാണിവർ. കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി നാവാമുകുന്ദ ദേവസ്വം മാനേജർ ആതവനാട് കെ. പരമേശ്വരനാണ് സ്മൃതി ദീപം തെളിയിച്ചത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
തിരൂർ മുനിസിപ്പൽ സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. മലയാള സർവകലാശാലയിലെ ഡോ. മഞ്ജുഷ വർമ മുഖ്യ പ്രഭാഷണം നടത്തി. ഉള്ളാട്ടിൽ രവീന്ദ്രൻ, ഹരി ഗുരുക്കൾ, കെ.എം. കോയാമുട്ടി. കെ.കെ. റസാഖ് ഹാജി, സമീർ കളത്തിങ്ങൽ, സതിൽ കളിച്ചാത്ത്, കുഞ്ഞിബാവ, ചിറക്കൽ ഉമ്മർ, കെ.വി. ഉണ്ണിക്കുറുപ്പ്, വാഹിദ് പല്ലാർ, കെ.പി. അലവി എന്നിവർ സംസാരിച്ചു.
വൈകീട്ട് നിള ഓഡിറ്റോറിയത്തിൽ കേരള കളരിപ്പയറ്റ് അസോസിയേഷൻ മലപ്പുറവും അവിസന്ന മർമ കളരി പഠന കേന്ദ്രം മലപ്പുറവും നാപ്സ് തിരൂരും ഒരുക്കിയ പൈതൃക സഭയും മാമാങ്ക സ്മാരക അവാർഡ് വിതരണവും ഡോ. ഒ. രാജേഷ് ഉദ്ഘാടനം ചെയ്തു.
സി. ഖിളർ അധ്യക്ഷത വഹിച്ചു. വെട്ടത്ത് രാജവംശപരമ്പരയിലെ പ്രതിനിധി മനോജ് വർമ അവാർഡ് ദാനം നടത്തി. ചിറക്കൽ ഉമ്മർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കാടാമ്പുഴ മൂസ ഗുരുക്കൾ, ഷമീർ കളത്തിങ്ങൽ, കെ.കെ. അബ്ദുറസാഖ് ഹാജി, സാദിഖ് തിരുനാവായ, സതീശൻ കളിച്ചാത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.