പാലാ - പാണത്തൂർ കെ.എസ്.ആർ.ടി.സി: തിരൂരിൽ ഓൺലൈൻ റിസർവേഷൻ പോയന്റ്
text_fieldsതിരൂർ: പാലായിൽനിന്ന് തിരൂർ വഴി കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലയിലൂടെ കർണാടക അതിർത്തിയായ പാണത്തൂരിലേക്ക് പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവിസിന് തിരൂരിലും ഓൺലൈൻ റിസർവേഷൻ പോയന്റ് അനുവദിച്ചു. രാവിലെ നേരത്തെ കണ്ണൂർ ഭാഗത്ത് എത്താൻ തിരൂരിൽനിന്നുള്ള ഏക കെ.എസ്.ആർ.ടി.സി സർവിസാണിത്.
ഈ സർവിസിന്റെ തിരിച്ചുള്ള യാത്രയിൽ എറണാകുളം, പിറവം, പാലാ ഭാഗത്തേക്ക് തിരൂരിൽനിന്ന് പോകുന്ന യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാണ്. ദീർഘദൂര സർവിസ് ആയതിനാൽ ഈ ബസിന് തിരൂരിൽനിന്ന് സീറ്റ് കിട്ടുമോ എന്ന ആശങ്ക യാത്രക്കാർക്കുണ്ടായിരുന്നു. ഈ സർവിസിന്റെ തുടക്കത്തിൽ തന്നെ റിസർവേഷൻ ആരംഭിക്കണമെന്നാവശ്യം യാത്രക്കാർ ഉന്നയിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് ഈ സർവിസിന് റിസർവേഷൻ ആരംഭിച്ചെങ്കിലും തിരൂരിൽ പോയന്റ് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പാലാ - പാണത്തൂർ കെ.എസ്.ആർ.ടി.സി സർവിസിന് തിരൂരിലും അധികൃതർ ഓൺലൈൻ റിസർവേഷൻ പോയന്റ് അനുവദിച്ചത്.
പാലായിൽനിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ബസ് പുലർച്ച 2.15ന് തിരൂരിലെത്തും. തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് പാണത്തൂരിൽനിന്ന് പുറപ്പെടുന്ന ബസ് പുലർച്ച 2.25ന് തിരൂരിലെത്തും. ബസിന് പൊന്നാനിയിലും സ്റ്റോപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.