മലബാറിന് രാജ്യസ്നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങള്‍ –സാദിഖലി ശിഹാബ് തങ്ങള്‍
text_fieldsതിരൂരങ്ങാടി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ ജാതിമത, കക്ഷിഭേദമന്യേ സര്‍വരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാര്‍ ജനതക്ക് രാജ്യസ്നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 182ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയുടെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാക്കളുടെ ജീവിതം ലോകചരിത്രമായതുപോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിെൻറ ചരിത്രമായി മാറിയത്. മതങ്ങള്‍ക്കതീതമായി നിലപാടുകള്‍ പറഞ്ഞ മമ്പുറം തങ്ങള്‍ ഇതരമതസ്ഥരെ കൂടി ചേര്‍ത്തുപിടിച്ചു. രാജ്യത്തിെൻറ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തില്‍, നമ്മുടെ പാരമ്പര്യവും മതസൗഹാർദ മാതൃകയും വീണ്ടെടുക്കാന്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. ഞായറാഴ്ച ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. തിങ്കളാഴ്ച റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി പ്രഭാഷണം നടത്തും. 25ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.