പത്തേക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു; കണ്ണീരോടെ കർഷകർ
text_fieldsചങ്ങരംകുളം: കഴിഞ്ഞദിവസം പെയ്ത മഴയിൽ പന്താവൂർ കക്കിടിക്കൽ പാടശേഖരത്തിൽ 10 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ കൃഷി പൂർണമായും നശിച്ചു. ഇതോടെ ഏറെ പ്രതീക്ഷയിൽ കൃഷിയിറക്കിയ മുണ്ടകൻ കർഷകർ ദുരിതത്തിലായി.
പാറയിൽ വളപ്പിൽ ഇസ്മയിലിെൻറ മൂന്ന് ഏക്കറിലെയും കാവിൽ വളപ്പിൽ അബൂബക്കർ ഹാജിയുടെ നാലേക്കറിലെയും തലാപ്പിൽ മുഹമ്മദ് കുട്ടിയുടെ മൂന്നേക്കറിലേയും ഞാറ് പൂർണമായും വെള്ളം കയറി നശിച്ചു. പ്രദേശത്തെ തോട് ശുചീകരിക്കാത്തതാണ് വെള്ളം ഒഴിഞ്ഞുപോകാൻ തടസ്സമെന്ന് കർഷകർ പറയുന്നു.
വൻ സാമ്പത്തിക നഷ്ടമാണ് വന്നതെന്നും വീണ്ടും നടീൽ നടത്തുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും സർക്കാർ സഹായം ലഭ്യമാക്കാതെ മുന്നോട്ടുപോകാൻ പ്രയാസമാെണന്നും കർഷകർ പറയുന്നത്. നഷ്ടപരിഹാരത്തിനായി കൃഷിഭവനെ സമീപിച്ചപ്പോൾ ഒരുമാസമെങ്കിലും ഞാറ് വെള്ളത്തിൽ മുങ്ങികിടന്ന് നശിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതർ പറഞ്ഞതായി കർഷകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.