പാലക്കാട് ജില്ലയിൽ ആദ്യ ദിവസം എത്തിയത് 1,05,578 കുട്ടികള്‍
text_fieldsപാലക്കാട്: ആദ്യ ദിവസം ജില്ലയിലെ വിവിധ സ്കൂളുകളിലെത്തിയത് 1,05,578 കുട്ടികളാണ്. ഒന്ന് മുതൽ എട്ട് വരെ 2,84,809 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 32, 926 കുട്ടികളും ഉൾപ്പെടെ 3,17,735 കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒന്നാം തരത്തിൽ 8699, രണ്ടാം തരം-8621, മൂന്നാം തരം-9303, നാലാം തരം- 10516, അഞ്ചാം തരം-11740, ആറാം തരം-9884, ഏഴാം തരം-11951, പത്താം തരം-24161, പ്ലസ്ടു-10703 എന്നിങ്ങനെയാണ് കുട്ടികളെത്തിയത്.
എട്ട്, ഒമ്പതാം തരക്കാർക്ക് ഇന്ന് ക്ലാസ് ആരംഭിച്ചിട്ടില്ല. അധ്യാപകർ എൽ.പി വിഭാഗത്തിൽ 4439 പേരും, യു.പി-4226, ഹൈസ്കൂൾ-4248, ഹയർ സെക്കൻഡറി-1836 എന്നിങ്ങനെയാണ് ജോലിക്കെത്തിയത്. രാവിലെ ഒമ്പതുമുതല്‍ കുട്ടികളും രക്ഷിതാക്കളും സ്കൂളുകളിലെത്തി തുടങ്ങി. ആദ്യമായി സ്കൂളിലെത്തുന്നതിെൻറ സന്തോഷത്തിലായിരുന്നു ഒന്ന്, രണ്ട് ക്ലാസുകാര്‍. സര്‍ക്കാറിെൻറ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മാസ്ക് ധരിച്ചാണ് കുട്ടികളെത്തിയത്. അധ്യാപകര്‍ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം സാനിറ്റൈസര്‍ നല്കി പേരും മറ്റുവിവരങ്ങളും ശേഖരിച്ച് ക്ലാസുകളില്‍ പ്രവേശിപ്പിച്ചു.
അധ്യാപകര്‍ക്കൊപ്പം പി.ടി.എ അംഗങ്ങളും ചേര്‍ന്നാണ് കുട്ടികളെ വരവേറ്റത്. ഇതോടൊപ്പം പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികള്‍ ക്ലാസുകളില്‍ പ്രവേശിച്ച ശേഷം മധുരവിതരണവും ക്ലാസിനുശേഷം ആവശ്യമുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണവിതരണവും നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടറും മറ്റ് വിദ്യാഭ്യാസ ഓഫിസർമാരും ജില്ലയിലെ സ്കൂളുകളിൽ സന്ദർശനം നടത്തി. ചെർപ്പുളശേരി സബ് ജില്ലയിലെ ഒരു സ്കൂൾ പ്രധാനാധ്യാപകൻ കോവിഡ് ബാധിതനാവുകയും മറ്റ് അധ്യാപകർ നിരീക്ഷണത്തിലാവുകയും ചെയ്തതിനെ തുടർന്ന് തുറന്ന് പ്രവർത്തിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.