ഇരട്ടവാരിയിൽ കാട്ടാനയുടെ താണ്ഡവം; വ്യാപക കൃഷി നാശം
text_fieldsഅലനല്ലൂർ: തിരുവഴാംകുന്ന് ഇരട്ടവാരിയിൽ കാട്ടാനയുടെ താണ്ഡവത്തിൽ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാട്ടാനയുടെ വിളയാട്ടം ഉണ്ടായത്. കൊച്ചുമുട്ടത്ത് സേവ്യറിെൻറ തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
കൃഷിയിടത്തിന് ചുറ്റും സേവ്യർ സ്വന്തമായി വൈദ്യുതകമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും 10 മീറ്റർ ഭാഗം ഫെൻസിങ് പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. രണ്ടേക്കറിലധികമുള്ള കൃഷിയിടത്തിലെ പല ഭാഗത്തും കൃഷി നശിപ്പിച്ചു. കമ്പിവേലിയില്ലാത്ത ഭാഗത്തു കൂടിയാണ് കാട്ടാന കാട്കയറിയതെന്ന് സേവ്യർ പറഞ്ഞു.
പത്തോളം കുടുംബങ്ങൾ താമസിക്കുന്നിടത്താണ് കാട്ടാനയിറങ്ങിയത്. പുലർച്ചെ പലരും ശബ്ദം കേട്ടതായും പറയുന്നു. മഴയായതിനാൽ തൊഴിലാളികൾ ടാപ്പിങ്ങിന് ഇറങ്ങാത്തതും രക്ഷയായി. കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങിയതോടെ നാട്ടുകാരെല്ലാം പരിഭ്രന്തിയിലാണ്. വനപാലകർ കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.