വടവന്നൂർ മന്ദംപുള്ളി വളവിലെ പാഴ് ചെടികൾ വെട്ടി
text_fieldsപുതുനഗരം: മന്ദംപുള്ളി അപകട വളവിലെ പാഴ് ചെടികൾ വെട്ടിമാറ്റി വടവന്നൂർ പഞ്ചായത്ത്. നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ട വളവിലെ അപകടാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നും റോഡ് വീതി കൂട്ടി സിഗ്നൽ വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പാരന്റ്സ് കോഓഡിനേഷൻ ഫോറം ഉൾപ്പെടെ വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടി വൈകിപ്പിച്ചതോടെയാണ് വടവന്നൂർ പഞ്ചായത്ത് ഇടപെട്ട് അപകടകരമായ നിലയിൽ വളർന്ന പാഴ് ചെടികൾ വെട്ടിയത്. പാരന്റ്സ് കോഓഡിനേഷൻ ഫോറം ചിറ്റൂർ താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി എടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.