Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭി​ന്ന​ശേ​ഷി...

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി

text_fields
bookmark_border
VIDHYAKIRANM
cancel

പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ള്‍ക്ക് വി​ദ്യാ​ജ്യോ​തി, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍ക്ക് വി​ദ്യാ​കി​ര​ണം എ​ന്നീ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി ജി​ല്ല സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ എ​ല്ലാ മ​ക്ക​ള്‍ക്കും വി​ദ്യാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ല​ഭി​ക്കും. പ​ഠി​ക്കു​ന്ന ക്ലാ​സി​നും കോ​ഴ്‌​സി​നും ആ​നു​പാ​തി​ക​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം 3000 രൂ​പ മു​ത​ല്‍ 10,000 രൂ​പ വ​രെ വ​ര്‍ഷ​ത്തി​ല്‍ ല​ഭി​ക്കും. 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ലു​ള്ള ഭി​ന്ന​ശേ​ഷി മാ​താ​പി​താ​ക്ക​ളു​ടെ ഗ​വ., എ​യ്ഡ​ഡ്, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ദ്യാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍ഹ​ത​യു​ണ്ട്.

വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യി​ല്‍ ഒ​മ്പ​താം ക്ലാ​സ് മു​ത​ല്‍ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍ പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്‌​സു​ക​ള്‍ ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ള്‍ക്ക് പ​ഠ​ന അ​നു​ബ​ന്ധ ചി​ല​വു​ക​ള്‍ക്കാ​യി 2500 രൂ​പ മു​ത​ല്‍ 3000 രൂ​പ വ​രെ വ​ര്‍ഷ​ത്തി​ല്‍ ല​ഭി​ക്കും. വ​രു​മാ​ന​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള എ​ല്ലാ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. www.suneethi.sjd.kerala.gov.in. എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ മാ​ത്ര​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക. ക്യു ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്തും അ​പേ​ക്ഷ ന​ല്‍കാ​വു​ന്ന​താ​ണ്. ഫോ​ണ്‍:0491-2505791.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsDisabled childrenEducation Grant Scheme
News Summary - Education Grant Scheme for disabled children
Next Story