മഴ കനത്തു: ഡാമുകൾ നിറയുന്നു
text_fieldsപാലക്കാട്: ജില്ലയില്‍ മഴ കനത്തതോടെ ഡാമുകൾ ജലസമൃദ്ധിയിലേക്ക്. ഡാമുകളിലേക്കുള്ള വെള്ളത്തിെൻറ ഒഴുക്ക് വർധിച്ച സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ തുറന്നു. കാഞ്ഞിരപ്പുഴ ഡാമിെൻറ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. മൂന്ന് ഷട്ടറുകൾ 10 സെൻറിമീറ്റർ വീതമാണ് ഉയർത്തിയത്. നിലവിലെ ജലനിരപ്പ് 92.95 മീറ്ററാണ്. പരമാവധി ജലനിരപ്പ് 97.50 മീറ്ററും.
മംഗലം ഡാമിൽ മൂന്ന് ഷട്ടറുകളും 75 സെൻറിമീറ്റര്‍ വീതമാണ് തുറന്നത്. മംഗലം ഡാമില്‍ 76.40 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.
ശിരുവാണി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജലം ഒഴുക്കി കളയുന്നതിന് സാധ്യതയേറി. ശിരുവാണി ഡാമിെൻറ പരമാവധി ജലനിരപ്പ് 878.5 മീറ്റര്‍ ആണെങ്കിലും ഡാം സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരം പരമാവധി ജലനിരപ്പ് 877 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 872.60 മീറ്ററാണ് ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ശിരുവാണി ഡാം വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച മുതല്‍ ഡാമിെൻറ റിവര്‍ സ്ലൂയിസ് വഴി ജലം ശിരുവാണി പുഴയിലേക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
കുന്തിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
മണ്ണാർക്കാട്: രണ്ടുദിവസമായി തുടരുന്ന മഴയിൽ കുന്തിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
കലങ്ങിമറിഞ്ഞെത്തിയ വെള്ളം ഇരുകരയും കവിഞ്ഞൊഴുകി. സൈലൻറ്വാലി മലയിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന് സംശയിക്കുന്നു.
കുരുത്തി ചാലിനു സമീപം റവന്യൂ -പൊലീസ് സംഘമെത്തി സന്ദർശകരെ ഒഴിവാക്കി മുൻകരുതലുകളെടുത്തു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ ഉയർത്തി. പുഴകളുടെ ഇരു കരയിലുമുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
ലഭിച്ചത് 34.39 മില്ലിമീറ്റര്‍ മഴ; കൂടുതല്‍ മണ്ണാര്‍ക്കാട്
താലൂക്കില്‍
കാലവര്ഷത്തിെൻറ ഭാഗമായി ജില്ലയില്‍ കഴിഞ്ഞദിവസം 34.39 മി.മി മഴ ലഭിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 22ന് രാവിലെ 8.30 മുതല്‍ ജൂലൈ 23 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 58.6 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 23 മി.മീ, ആലത്തൂരില്‍ 32.2 മി.മീ, ഒറ്റപ്പാലം 18 മി.മീ, ചിറ്റൂര്‍ 35, പാലക്കാട് 39.55 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
അണക്കെട്ടുകളിലെ ജലനിരപ്പ് മീറ്ററിൽ (ബ്രാക്കറ്റിൽ
പരമാവധി ജലനിരപ്പ്)
മലമ്പുഴ ഡാം 106.62 (115.06), പോത്തുണ്ടി 100.86 (108.204), മീങ്കര 153.75 (156.36), ചുള്ളിയാര്‍ 144.93 (154.08), വാളയാര്‍ 196.95 (203).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.