ബജറ്റ്: ജില്ലയിൽ സമ്മിശ്ര പ്രതികരണം
text_fieldsപാലക്കാട്: സർക്കാറിെൻറ അവസാന ബജറ്റിൽ പാലക്കാട്ടുകാർ പ്രതീക്ഷിച്ചിരുന്ന സ്വപ്ന പദ്ധതികൾ നിരവധിയായിരുന്നു. എം.എൽ.എമാർ വാഗ്ദാനം ചെയ്ത് ഇനിയും നടപ്പാകാത്തവ മുതൽ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച് പാതിയിൽ നിലച്ചവയും ഒട്ടും നടപ്പാകാതിരുന്നുവയും അക്കൂട്ടത്തിലുണ്ടായിരുന്നു. ബജറ്റ് പ്രഖ്യാപനം പൂർത്തിയാവുേമ്പാൾ ജില്ലയുടെ വിവിധ മേഖലകളിൽ സമ്മിശ്രപ്രതികരണമാണുയരുന്നത്.
നെല്ലിനൂം നാളിേകരത്തിനും ആശ്വാസം മാത്രം
ബജറ്റിൽ നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വർധിപ്പിച്ചെങ്കിലും ഉൽപാദന ചെലവിനു ആനുപാതകമായി വില വർധിപ്പിക്കാത്തത് കർഷകർക്ക് നിരാശ നൽകുന്നതായി. നെല്ലിന് 52 പൈസയുടെ വർധനവാണ് പ്രഖ്യാപിച്ചത്. ഉൽപാദന ചെലവിന് ആനുപാതകമായി കിലോക്ക് 35 രൂപയാക്കി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല പാലക്കാടാണ്. നെല്ല് കഴിഞ്ഞാൽ തെങ്ങാണ് രണ്ടാം സ്ഥാനം കൈയടക്കിയിട്ടുള്ളത്.
ജില്ലയിൽ ഹെക്ടറിൽ ശരാശരി 175 തെങ്ങുകളാണുള്ളത്. തെങ്ങ് ഒന്നിന് ചുരുങ്ങിയത് 50 മുതൽ 60 നാളികേരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് ചുരുങ്ങിയ ഉൽപാദനമാണ്. ശരാശരി നല്ല വിളവ് ലഭിക്കുന്ന തെങ്ങിൽനിന്ന് വർഷത്തിൽ 12 കുലകളാണ് ഉണ്ടാവുക. ഒരു കുലയിൽ മാത്രം ശരാശരി 30ഓളം നാളികേരം ലഭിക്കും. നാളികേരത്തിെൻറ താങ്ങുവില 27ൽനിന്ന് 32 ആക്കി ഉയർത്തിയെങ്കിലും ഉൽപാദന കുറവിനെതുടർന്ന് താങ്ങുവിലയും മറികടന്ന് 38 രൂപയാണ് ഇപ്പോഴത്തെ വില. ഉൽപാദനം വർധിച്ചാൽ നാളികേരത്തിെൻറ വില കുത്തനെ ഇടിയും. നാളികേരം സംഭരിക്കാൻ സർക്കാർ തലത്തിൽ നടപടിയില്ലാത്തതും കേര കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
മെഡിക്കൽ കോളജിന്
മെഡിക്കൽ കോളജ് നിർമാണ പ്രവർത്തനങ്ങൾക്കായി 75 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളജ് ബ്ലോക്ക്, ആശുപത്രി ബ്ലോക്ക് എന്നിവയുടെ നിർമാണം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ കെട്ടിടം, മറ്റ് സിവിൽ വൈദ്യുതീകരണ പ്രവൃത്തികൾ എന്നിവക്കാണ് തുക അനുവദിച്ചത്.
മുതലമട മാംഗോ ഹബിന് പ്രതീക്ഷ
മുതലമട മാംഗോ ഹബിന് പത്ത് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷം ഇത് ഏഴ് കോടിയായിരുന്നു. ഇത് മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ 7000ൽ അധികം ഹെക്ടർ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന മാവ് കർഷകർക്ക് ഗുണകരമാകും. സംഭരണ സംസ്കരണ കേന്ദ്രങ്ങൾ ഉൾപ്പെടെ വളം-കീടനാശിനി ഉൽപന്നങ്ങൾക്കും യന്ത്രങ്ങൾക്കും വരെയാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
വഴി, ജലസേചനം, വിനോദസഞ്ചാരം
സീതാർകുണ്ട് ജലപദ്ധതി, പോത്തുണ്ടി-മീങ്കര-ചുള്ളിയാർ ഡാമുകളുടെ ജലസേചന കനാൽ നവീകരണം, പോത്തുണ്ടി-മീങ്കര-ചുള്ളിയാർ ഡാമുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി. ഡൈവേർഷൻ ജലസേചന പദ്ധതി 10 കോടി, ചുള്ളിയാർ, മീങ്കര, പോത്തുണ്ടി ഡാമുകളിലെ പ്രധാന കനാലുകളുടെയും കാട കനാലുകളുടെയും നവീകരണത്തിന് 25 കോടി, നെന്മാറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന് മൂന്നു കോടി, പോത്തുണ്ടി ചുള്ളിയാർ മീങ്കര ഡാമുകളിൽ വിനോദസ സഞ്ചാര പദ്ധതികൾക്ക് 10 കോടി എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പട്ടാമ്പിക്ക് 227 കോടിയുടെ പദ്ധതികൾ
പട്ടാമ്പി: സംസ്ഥാന ബജറ്റിൽ പട്ടാമ്പിക്ക് 227 കോടിയുടെ പദ്ധതികൾ അനുവദിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. 234 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിരുന്നത്. അതിൽ ആറ് സ്റ്റേഡിയങ്ങൾക്ക് 34 കോടിയുടെ പ്രപ്പോസൽ നൽകിയിരുന്നു. ഇവയെല്ലാം ബജറ്റിൽ ടോക്കണ്‍ പ്രൊവിഷനോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥലം ലഭ്യമാകുന്നതോടെ ആവശ്യമായ മുഴുവൻ തുകയും അനുവദിച്ച് ഗ്രൗണ്ടുകള്‍ നിർമിക്കാൻ കഴിയും. ഇതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർഥ്യമാവുകയാണെന്ന് എം.എൽ.എ പറഞ്ഞു. പട്ടാമ്പിക്ക് അനുവദിച്ച പദ്ധതികൾ: 1. പട്ടാമ്പി നഗരസഭയിൽ സമഗ്ര കുടിവെള്ള പദ്ധതി, 2. പട്ടാമ്പി ബസ്സ്റ്റാൻഡ് സ്ഥലമേറ്റെടുക്കലും കെട്ടിട നിർമാണവും 3. പട്ടാമ്പി ടൗണിൽ മെക്കനൈസ്ഡ് വാഹന പാർക്കിങ് സെൻറർ, 4. മുതുതല സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും 5. ചെങ്ങണംകുന്ന് സമഗ്ര ജലസേചന ടൂറിസം സംയോജിത പദ്ധതി, 6. തിരുവേഗപ്പുറ സ്റ്റേഡിയം നിർമാണം, 7. കൊപ്പത്ത് വ്യവസായ പാർക്ക് സ്ഥലമേറ്റെടുക്കലും കെട്ടിട നിർമാണവും 8. വിളയൂർ പഞ്ചായത്ത് സ്റ്റേഡിയം സ്ഥലമേറ്റെടുക്കലും കെട്ടിട നിർമാണവും, 9. വല്ലപ്പുഴ ആയുർവേദ ഹോമിയോ ആശുപത്രികൾക്കായി ആയുഷ് കോംപ്ലക്സ്, 10. വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം, 11. മുളയങ്കാവ് ടൗൺ നവീകരണം, 12. കൊപ്പം സ്റ്റേഡിയം നിർമാണം, 13. വി.കെ കടവ് കൊടുമുണ്ട പാലം (പട്ടാമ്പി മണ്ഡലം), 14. വല്ലപ്പുഴ സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും, 15. കുലുക്കല്ലൂര്‍ സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും, 16. കുലുക്കല്ലൂര്‍ റെയില്‍വേ മേൽപാലം, 17. കുലുക്കല്ലൂര്‍ എരവത്ര വല്ലപ്പുഴ റോഡ്, 18. വല്ലപ്പുഴ ടൗണ്‍ നവീകരണം, 19. കൊപ്പം ടൗണ്‍ നവീകരണം രണ്ടാംഘട്ടം, 20. അഴകപ്ര ജലസേചന പദ്ധതി തിരുവേഗപ്പുറ.
ഒറ്റപ്പാലം മണ്ഡലം: 19 പദ്ധതികൾക്കായി 244 കോടി രൂപ
ഒറ്റപ്പാലം: അസംബ്ലി മണ്ഡലത്തിലെ 19 പദ്ധതികൾക്കായി 244 കോടിയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളതെന്ന് പി. ഉണ്ണി എം.എൽ.എ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭാരതപ്പുഴയിൽ തടയണ നിർമിക്കുന്നതിന് 20 കോടി രൂപ വകയിരുത്തി. ഒറ്റപ്പാലം -അമ്പലപ്പാറ പ്രദേശങ്ങളിലുള്ള കുടിവെള്ള വിതരണ പദ്ധതികളുടെ സ്രോതസ്സ് ബലപ്പെടുത്തുന്നതിെൻറ ഭാഗമായാണ് തടയണ നിർമിക്കുന്നത്. 10കോടി രൂപ ചെലവിൽ ഒറ്റപ്പാലത്ത് സ്റ്റേഡിയം നിർമിക്കും.
ഈ വർഷത്തെ ഒന്നാം ഘട്ട പ്രവൃത്തിക്ക് രണ്ട് കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മോർച്ചറി സ്ഥാപിക്കുന്നതിന് ഒരു കോടി, ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നതിന് 10 കോടി, കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം പ്രദേശങ്ങളിലെ തോടുകളുടെ വശങ്ങൾ കോൺക്രീറ്റ് കെട്ടി ബലപ്പെടുത്തുന്നതിന് 20 കോടി, പാലക്കാട് - പൊന്നാനി റോഡ് ബി.എം ആൻഡ് ബി.സി ചെയ്യുന്നതിന് ആറ് കോടി, തച്ചനാട്ടുകാര കുടിവെള്ള പദ്ധതിക്ക് രണ്ട് കോടി.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് നവീകരണത്തിന് 10കോടി, ഒറ്റപ്പാലം വാർഡ് 36ലെ ഹെൽത്ത് സബ് സെൻറർ പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കുന്നതിന് അഞ്ചുകോടി, കരിമ്പുഴയിലെ ഐ.ടി.ഐക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 10 കോടി, ലക്കിടി കുഞ്ചൻ സ്മാരകത്തിന് 20 ലക്ഷം, മുണ്ടോർശി കടവ് തടയണക്ക് 20 കോടി, പാലാരി നായടിക്കുന്ന് തിരുത്തംപള്ളി പാലം നിർമിക്കുന്നതിന് 20 കോടി, മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കുന്നതിന് 14 കോടി.
തച്ചനാട്ടുകര മാണിക്കപ്പറമ്പ് ഗവ. ഹൈസ്കൂളിൽ കെട്ടിടം നിർമിക്കുന്നതിന് 20 കോടി , ഒറ്റപ്പാലം ഗവ. ആയുർവേദ ആശുപത്രിയിയെ 30 കിടക്കകളോട് കൂടിയ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 20 കോടി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, തച്ചനാട്ടുകര പ്രദേശങ്ങളിൽ കെ.എസ്.എഫ്.ഡി.സിയുടെ തിയറ്റർ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ആറുകോടി, കടമ്പഴിപ്പുറം-മാവടി- മാണിക്യംപാറ-കടമ്പൂർ റോഡ് നിർമാണത്തിന് അഞ്ച് കോടി, മണ്ഡലത്തിലെ പൊതുവിദ്യാലയ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 25 കോടി എന്നീ ക്രമത്തിലാണ് തുക വകയിരുത്തിയിട്ടുള്ളത്.
ആലത്തൂരിൽ 170 കോടിയുടെ പദ്ധതികൾ
ആലത്തൂർ: നിയോജക മണ്ഡലത്തിലേക്ക് സംസ്ഥാന ബജറ്റിൽ 170 കോടിയുടെ പ്രഖ്യാപനം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മിനി സ്റ്റേഡിയം നിർമിക്കാൻ 10 കോടി, 100 പൊതുകുളങ്ങൾ നവീകരിക്കാൻ 50 കോടി, താലൂക്ക് ആശുപത്രി നവീകരണത്തിന് 50 കോടി, ലക്ഷംവീടുകൾ ഒറ്റവീടാക്കാൻ 20 കോടി, വീഴ് മലയിലെ സ്വാമി ദുരൈ അയ്യർ ഡാം ടൂറിസം പദ്ധതിക്ക് മൂന്നുകോടി, കണിയമംഗലം-ചെറുകുന്നം-മംഗലംഡാം റോഡ് നവീകരണം അഞ്ചുകോടി.
എരിമയൂർ-മാരാക്കാവ് റോഡിന് അഞ്ചുകോടി, മേലാർകോട്-കോട്ടേക്കുളം-കാത്താംപൊറ്റ കനാൽ ബണ്ട് റോഡിന് മൂന്നുകോടി, വണ്ടാഴി-ചിറ്റടി-വീഴ്ലി റോഡും മാപ്പിള പൊറ്റ പാലം നവീകരണവും 2.5 കോടി, ചിതലി പാലം-പടിഞ്ഞാറെ വെട്ടുകാട്-നെല്ലിക്കൽ കാട് റോഡ് അഞ്ചുകോടി, ചിതലി പാലം-മാവടി-കരിയഞ്ചിറ റോഡിന് അഞ്ചുകോടി, തേങ്കുറിശ്ശി, വണ്ടാഴി പഞ്ചായത്തുകളിൽ ബി.ആർ.സിക്ക് കീഴിലുള്ള ഓട്ടിസം സെൻററുകൾക്ക് ഒരുകോടി, എരിമയൂർ-കൂട്ടാല-തില്ലങ്കാട് റോഡിന് അഞ്ചുകോടി, വെള്ളപ്പാറ ദേശീയപാത വഴിയോര വിശ്രമകേന്ദ്രത്തിന് രണ്ടുകോടി, കണിയമംഗലം-ചിറ്റടി റോഡും കനാൽ പാലവും രണ്ടുകോടി, കിഴക്കഞ്ചേരി-പാളയം തോട്ടുപാലം പുനർനിർമാണം 1.5 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.