മാസ്ക്: ഒരുമാസത്തിനിടെ പാലക്കാട് 10,985 പേർക്കെതിരെ കേസ്
text_fieldsപാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 10,985 പേര്‍ക്കെതിരെയാണ് ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പൊലീസ് കേസെടുത്തത്. 54,92,500 രൂപയാണ് പിഴ ഈടാക്കിയത്. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പൊലീസ് പിഴ ഈടാക്കുന്നത്.
വായും മൂക്കും കൃത്യമായി മറയുന്ന രീതിയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരേയാണ് കേസെടുത്തത്.വ്യാപാരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കാത്ത ഏഴ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ മാസത്തിനിടെ നടപടിയെടുത്തു.
2000 രൂപയാണ് വ്യാപാര സ്ഥാപന ഉടമകളില്‍നിന്ന് പിഴയായി ഈടാക്കുന്നത്. കണ്ടെയ്ന്‍മെൻറ് സോണില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2000 രൂപയാണ് പിഴ. പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് 415 കേസാണ് 30 ദിവസത്തിനിെട രജിസ്റ്റര്‍ ചെയ്തത്.
34 പേർ അറസ്റ്റിൽ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാഴാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ 18 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 34 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.