Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപിടിമുറുക്കി ഓ​ൺ​ലൈ​ൻ...

പിടിമുറുക്കി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പുകാർ

text_fields
bookmark_border
online scam
cancel

പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ലൂ​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തും വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി​യു​മു​ള്ള ത​ട്ടി​പ്പു​കേ​സു​ക​ൾ ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നി​ടെ ജി​ല്ല സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത നാ​ല് കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​യി ഇ​ര​ക​ള്‍ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 1.15 കോ​ടി രൂ​പ​യാ​ണ്. പാ​ർ​ട്ട്ടൈം ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പു​ക​ളി​ലും ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. ഈ ​മാ​സം ഇ​തു​വ​രെ 75.8 ല​ക്ഷം രൂ​പ​യാ​ണ് പ​രാ​തി​ക്കാ​ര്‍ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

മും​ബൈ പൊ​ലീ​സ് ച​മ​ഞ്ഞു​ള്ള ത​ട്ടി​പ്പ് കേ​സു​ക​ളും യൂ​ട്യൂ​ബ് ക​ണ്ട് പ​ണ​മു​ണ്ടാ​ക്ക​മെ​ന്ന ത​ട്ടി​പ്പി​ലും വ​ഞ്ചി​ക്ക​പ്പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ട്ട കേ​സു​ക​ളും സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി​യാ​യ 41 വ​യ​സു​കാ​ര​നി​ൽ​നി​ന്നും വാ​ട്ട്സ് ആ​പ്, ടെ​ല​ഗ്രാം എ​ന്നി​വ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡി​ങ് വ​ഴി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 19.04 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു.

ജൂ​ലൈ നാ​ലു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ആ​റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ക​ഴി​ഞ്ഞ 19 ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ 55 വ​യ​സു​കാ​ര​ന് ഷെ​യ​ര്‍ ട്രേ​ഡി​ങ് ലാ​ഭ​ക്കെ​ണി​യി​ല്‍പെ​ട്ട് ന​ഷ്ട​പ്പ​ട്ട​ത് 38.75 ല​ക്ഷം രൂ​പ​യാ​ണ്. ഈ ​വ​ര്‍ഷം ജൂ​ണ്‍ 21 മു​ത​ല്‍ ആ​ഗ​സ്റ്റ് 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​യാ​ള്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 12ന് ​സൈ​ബ​ര്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ച യു​വാ​വി​ല്‍നി​ന്ന് ബി.​സി എ​ഡി​ഷ​ന്‍ എ​ന്ന ആ​പ്പ് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ച് ഷെ​യ​ര്‍ ട്രേ​ഡി​ങ് ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യ​ത് 12.9 ല​ക്ഷം രൂ​പ​യാ​ണ്.

ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 34വ​യ​സു​കാ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. മേ​യ് 30 മു​ത​ല്‍ ആ​ഗ​സ്റ്റ് ആ​റു വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ട​യി​ല്‍ ഷെ​യ​ര്‍ ട്രേ​ഡി​ങ്ങി​ല്‍ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് 44.93 ല​ക്ഷം ത​ട്ടി​യ​താ​യി പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​യാ​യ 48 വ​യ​സു​കാ​ര​നും പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ട് ടൈം ​ജോ​ലി​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പു​ക​ളും വ്യാ​പ​ക​മാ​ണ്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ 28കാ​ര​ന് ജോ​ലി​യും ലാ​ഭ​വും വാ​ഗ്ദാ​നം ചെ​യ്തു​ള്ള കെ​ണി​യി​ൽ ന​ഷ്ട​പ്പെ​ട്ട​ത് 21.16 ല​ക്ഷം രൂ​പ​യാ​ണ്. ജൂ​ലൈ 24 മു​ത​ല്‍ ആ​ഗ​സ്റ്റ് ഒ​മ്പ​ത് വ​രെ കാ​ല​യ​ള​വി​നി​ട​യി​ലാ​ണ് യു​വാ​വ് ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ല​ക​പ്പെ​ട്ട​ത്. വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ നാ​ലി​നാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.

പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ 40 വ​യ​സു​കാ​ര​ന് 34.64 ല​ക്ഷം രൂ​പ​യും ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. ഹോ​ട്ട​ല്‍ റൂം ​ബു​ക്ക് ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ലാ​ണ് കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​യാ​യ 33 കാ​രി​ക്ക് 20 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​ത്. മും​ബൈ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് എ​ന്ന വ്യാ​ജേ​ന വി​ളി​ച്ച​വ​ര്‍ താ​യ് വാ​നി​ലേ​ക്ക് അ​യ​ച്ച പാ​ര്‍സ​ലി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ 56കാ​രി​യി​ല്‍നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 18.9 ല​ക്ഷം രൂ​പ​യാ​ണ്.

ക​ഴി​ഞ്ഞ 19നാ​ണ് ഇ​വ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ട്യൂ​ബ് ക​ണ്ട് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കി​ണാ​വ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 36കാ​രി​യി​ല്‍ നി​ന്ന് 13.11 ല​ക്ഷം രൂ​പ​യും സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘം ക​വ​ര്‍ന്നു. ക​ഴി​ഞ്ഞ 20നാ​ണ് ഇ​വ​ര്‍ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ക്കെ​തി​രെ പൊ​ലീ​സ് നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​രി​ലും എ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​തോ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money fraudonline scam
News Summary - Online Scam
Next Story