മഴ പെയ്താൽ പാലക്കാട് നഗരത്തിൽ വെള്ളക്കെട്ട്
text_fieldsപാലക്കാട്: മഴ പെയ്താൽ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിൽ. ഉള്പ്പാതകളായ സ്റ്റേഡിയം ഗസാല റോഡ്, ബി.എസ്.എൻ.എല്‍ എക്സ്ചേഞ്ച്, റോബിന്‍സണ്‍ റോഡ്, പുത്തൂര്‍ ശേഖരീപുരം ചന്ത ജങ്ഷന്, മൂത്താന്തറ വലിയങ്ങാടി റോഡ്, സപ്ലൈകോ റോഡ് തുടങ്ങി പ്രധാന നഗരസഭാ റോഡുകളും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി. നഗരത്തില്‍ ശക്തമായൊരു മഴ പെയ്താല്‍ വെള്ളക്കെട്ടിലാവുന്ന റോഡുകളാണ് മിക്കതും.
ശരിയായ ഓവുചാൽ സംവിധാനങ്ങളില്ലാത്തതാണ് വെള്ളെക്കെട്ടിനു കാരണം. ഓടകളിൽ കെട്ടിനിൽക്കുന്ന മലിനജലം മഴയത്ത് റോഡിലേക്കും നടവഴിയിലേക്കും കയറുന്നതും പതിവാണ്. വെള്ളം നിറയുന്നതോടെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്രവാഹനക്കാര്‍ക്ക് യാത്ര ദുഷ്കരമാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും സംഭവിക്കുന്നു. നഗരത്തിലെ ഇടറോഡുകളിലെ ഓടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.