ട്രെയിനിടിച്ച് കാട്ടാന ചെരിയുന്ന സംഭവം; കർമപദ്ധതിയുമായി റെയിൽവേയും വനംവകുപ്പും
text_fieldsപാലക്കാട്: വാളയാർ വനമേഖലയിൽ ട്രെയിനിടിച്ച് കാട്ടാനകൾ ചെരിയുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വനംവകുപ്പും റെയിൽവേയും അവലോകനം ചെയ്തു. അഞ്ച് കിലോമീറ്റർ ഹാംഗ് സോളാർ വേലിക്കുള്ള ടെൻഡർ നടപടി ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. 1.5 കിലോമീറ്റർ സോളാർ വേലി സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയതായി റെയിൽവേയും വ്യക്തമാക്കി. ആദിവാസികളെ കൃത്യമായി നിയോഗിച്ച്, കാഴ്ച മറയ്ക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
റെയിൽവേയും വനംവകുപ്പും തമ്മിലുള്ള ഏകോപനവും വിവരങ്ങൾ സമയബന്ധിതമായി കൈമാറിയതും പല അപകടങ്ങളും ഒഴിവാക്കാൻ കാരണമായി. പലതവണ ലോക്കോ പൈലറ്റുമാർ ട്രാക്കിന് സമീപം ആനകളുടെ സാന്നിധ്യം ശ്രദ്ധിക്കുകയും റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
യോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ആർ. രഘുരാമൻ, വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിലെ ചീഫ് കൺസർവേറ്റർ വിജയനാഥൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കുറ ശ്രീനിവാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.