Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:07 AM GMT Updated On
date_range 23 May 2022 12:07 AM GMTക്ഷേമനിധി പരിഷ്‌കരണം; നിയമനിർമാണം നടത്തണം -ഷോപ്സ് യൂനിയൻ
text_fieldsbookmark_border
കോഴഞ്ചേരി: ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളിൽ കാലോചിത മാറ്റത്തിന് നിയമനിർമാണം നടത്തണമെന്ന് യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമപദ്ധതിയുടെ ഇൻസ്‌പെക്ടറായി ജില്ല എക്സിക്യൂട്ടിവ് എൻജിനീയറെ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 60 വയസ്സ് പൂർത്തിയാകുമ്പോൾ ക്ഷേമനിധി ലഭിക്കാൻ 10 വർഷം സേവന കാലമെന്നത് കുറക്കണം. കാലക്കുറവുണ്ടെങ്കിൽ അംശാദായം ഒന്നിച്ചടക്കുന്നതിനും ആനുകൂല്യ തുക വർധിപ്പിക്കുന്നതിനും കഴിയണം. പ്രായപരിധിക്കുമുമ്പ് പിരിഞ്ഞു പോകേണ്ടി വരുന്നവർക്ക് നേരിട്ട് അംശാദായം അടക്കുന്നതിനും ആവശ്യമായ നിയമ നിർമാണത്തിന് ബന്ധപ്പെട്ട വകുപ്പ് തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്റ് പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയന്റ് സെക്രട്ടറി എ.ജെ. സുക്കാർണോ, ജില്ല സെക്രട്ടറി അഡ്വ. ആർ.രവിപ്രസാദ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കെ.സി. രാജഗോപാലൻ, സെക്രട്ടറി പി.ജെ. അജയകുമാർ, യൂനിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.വി.സജി, ജെ. ഷാജി, കെ.അനിൽകുമാർ, ബിനു വർഗീസ്, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.വി.സ്റ്റാലിൻ സ്വാഗതവും കോഴഞ്ചേരി ഏരിയ സെക്രട്ടറി നൈജിൽ കെ. ജോൺ നന്ദിയും പറഞ്ഞു. യൂനിയൻ പ്രസിഡന്റായി പി.ബി. ഹർഷകുമാറിനെയും സെക്രട്ടറിയായി അഡ്വ.ആർ രവി പ്രസാദിനെയും തെരഞ്ഞെടുത്തു. കെ.അനിൽകുമാർ വർക്കിങ് പ്രസിഡന്റും എസ്. കൃഷ്ണകുമാർ ട്രഷററുമാണ്. --------- PTL 14 P b harsha kumar ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂനിയൻ പ്രസിഡന്റ് പി.ബി. ഹർഷകുമാർ ചിത്രം PTL 13 R ravi ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂനിയൻ സെക്രട്ടറി അഡ്വ. ആർ. രവി പ്രസാദ് ------ മുട്ടുമൺ-ചെറുകോൽപ്പുഴ-റാന്നി റോഡ് നന്നാക്കണം-സി.പി.ഐ കോഴഞ്ചേരി: പത്തു മാസത്തിലേറെയായി നവീകരണത്തിനുവേണ്ടി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മുട്ടുമൺ -ചെറുകോൽപ്പുഴ -റാന്നി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ കോയിപ്രം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ ചന്ദ്രമോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.പി. ജയൻ, ജില്ല എക്സിക്യൂട്ടിവ് അംഗം ടി. മുരുകേശ്, മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ശരത് ചന്ദ്രകുമാർ, ജില്ല കൗണ്‍സിലംഗം അംഗം പി.ടി. രാജപ്പൻ, മണ്ഡലം അസി.സെക്രട്ടറി മാത്യു പീറ്റർ എന്നിവർ പ്രസംഗിച്ചു. ടി.ജി. വർഗീസിനെ സെക്രട്ടറിയായും അജിത്തിനെ അസി.സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story