Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:03 AM GMT Updated On
date_range 11 May 2022 12:03 AM GMTപ്രദര്‍ശന നഗരി ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്
text_fieldsbookmark_border
പത്തനംതിട്ട: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്. 1250 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുള്ളത്. നമ്മുടെ ഇന്നലെകള്‍ മുതല്‍ നാളെകള്‍വരെ വിശദീകരിക്കുന്ന എന്റെ കേരളം പ്രദർശനത്തിന് മാത്രം 1625 ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ശീതീകരിച്ച 179 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 79 സ്റ്റാളുകളും 100 കമേഴ്‌സ്യല്‍ സ്റ്റാളുകളുമുണ്ട്. മികച്ച തീം-വിപണന-ഭക്ഷ്യമേള സ്റ്റാളുകള്‍ക്ക് പുരസ്‌കാരം നല്‍കും. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ഈ സ്‌റ്റാളുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍- ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാകും. രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കുന്ന ഭക്ഷ്യമേളക്ക് മാത്രമായി 1125 ചതുരശ്ര മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. മലബാര്‍, ചെട്ടിനാടന്‍, ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്. ജില്ല സ്‌റ്റേഡിയം വേദിയില്‍ ഇന്ന് 10.00 എന്റെ കേരളം പ്രദര്‍ശന വിപണനമേള- ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് 11.30 സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും സെമിനാര്‍. 2.30 സാംസ്‌കാരിക പരിപാടികള്‍: പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം. 4.00 ജില്ല കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി. 5.00 ആറന്മുള ശ്രീ ഷഡങ്കര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്. 6.00 ഫോക്ലോര് അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ നയിക്കുന്ന പാട്ടുപടയണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story