എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 1,00,900 ഉദ്യോഗാർഥികൾ
text_fieldsപത്തനംതിട്ട: വഴിവിട്ട നിയമനങ്ങൾ നിർബാധം തുടരുമ്പോൾ നിസ്സഹായ അവസ്ഥയിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ. ജില്ലയിൽ തൊഴിലിനുവേണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 1,00,900 ഉദ്യോഗാർഥികളാണ്.എസ്.എസ്.എൽ.സി മുതൽ പി.ജി വരെയും സാങ്കേതിക വിദ്യാഭ്യാസരംഗത്തും യോഗ്യതയുള്ള ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഒരുവർഷത്തിനിടെ 220 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നടത്തിയത്. ഇതിൽതന്നെ സ്ഥിര നിയമനങ്ങൾ അമ്പതിൽ താഴെയാണ്.
പരമാവധി തൊഴിൽ നൽകുകയെന്നതാണ് സർക്കാർ നയമെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്.ഒഴിവുകൾ മറച്ചുവെച്ച് സർക്കാർ മേഖലയിൽ പോലും രാഷ്ട്രീയക്കാരുടെ ശിപാർശയിൽ നിയമനം നേരിട്ടു നടത്തുകയാണ്.
അതുകൊണ്ട് സർക്കാർ വ്യക്തമായി നിർദേശിച്ചിട്ടുള്ള തസ്തികകൾ പോലും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്.ഇത്തരത്തിൽ അനധികൃത നിയമനം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി നോട്ടീസ് നൽകുന്നതിനപ്പുറം തുടർ നടപടികളൊന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.