ലഹരിക്കെതിരെ പരിശോധന ശക്തമാക്കണം
text_fieldsപത്തനംതിട്ട: ലഹരി ഉൽപന്നങ്ങളുടെ വിതരണം തടയാൻ പൊലീസും എക്സൈസും സംയുക്തമായി കര്‍ശന പരിശോധന നടത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കാനും സ്വകാര്യ- കെ.എസ്.ആര്.ടി.സി ബസുകളും അനുവദനീയമല്ലാത്ത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നത് തടയാനും നടപടി വേണം. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിന് റോഡ് മുറിച്ചപ്പോള്‍ ഉണ്ടായ കുഴികള്‍, ജല അതോറിറ്റി എത്രയും വേഗം നിരപ്പാക്കി പൂര്‍വ സ്ഥിതിയിലാക്കണം. പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയാൻ വേണ്ട നടപടികള്‍ സ്വീകരിക്കണം. മാങ്ങ ഉൾപ്പെടെ പഴവര്ഗങ്ങളില് കാര്‍ബൈഡിന്റെ സാന്നിധ്യം പരിശോധിക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ അധിക ഫീസ് ഈടാക്കുന്നത് തടയണം. കാരുണ്യ ഫാര്‍മസിയില്‍ ജീവന്‍രക്ഷ മരുന്നുകള്‍ ഉറപ്പാക്കണം. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദാരാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ പി. സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെ. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.