ഉപദേശകസമിതി തീരുമാനം വെള്ളത്തിലായി; അഴിയാക്കുരുക്കിൽ കോന്നി
text_fieldsകോന്നി: ട്രാഫിക് ഉപദേശകസമിതി കൂടി ഗതാഗത പരിഷ്കാരം നടപ്പാക്കാനെടുത്ത തീരുമാനം നടപ്പാകത്തതുമൂലം കോന്നി ഇന്നും അഴിയാക്കുരുക്കിൽ. ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയില്ല.
കോന്നിയിൽ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കി പൊതുജനകൾക്ക് വേണ്ടി അനൗൺസ്മെന്റ് വരെ നടത്തിയിരുന്നു.
പ്രധാന റോഡുകളിലെ അനധികൃത പാർക്കിങ്ങാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ പ്രധാന കാരണം. പൊലീസ് സ്റ്റേഷൻ റോഡ്, പൂങ്കാവ് റോഡ്, സംസ്ഥാനപാത എന്നിവടങ്ങളിലെ അനധികൃത പാർക്കിങ്ങും അനധികൃത വഴിയോര കച്ചവടങ്ങളും നഗരത്തെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുകയാണ്.
നഗരത്തിൽ പലയിടത്തും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. പൊലീസ് സ്ഥാപിച്ചിരിക്കുന്ന നോ പാക്കിങ് ബോർഡിന് തൊട്ടടുത്തായാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ട്രാഫിക് ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ റോഡിന് ഇരുവശത്തും നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് പാർക്ക് ചെയ്യുന്നത്. അതിനാൽ ഈ റോഡിൽ ഗതാഗതക്കുരുക്ക് വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.